*ദേശ മഹോത്സവമായി നവോദയ ഫെസ്റ്റ് !*
ടെംപിൾഗേറ്റ്:
കൊമ്മൽ വയൻ നവോദയ . കലാകായിക സംസ്കാരിക സമിതിയുടെ മുപ്പത്തിയഞ്ചാം വാർഷികം നവോദയ ഫെസ്റ്റ് ജനപങ്കാളിത്തം കൊണ്ടും സംഘാടന മികവ് കൊണ്ടും ഒരു ദേശത്തിൻ്റെ ഉത്സവമായി മാറി.
സിനിമ പിന്നണി ഗായകൻ തലശ്ശേരിപ്പാട്ടുകാരൻ എം.മുസ്തഫ മാസ്റ്റർ നവോദയ ഫെസ്റ്റ് സാംസകാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു.
നവോദയ ചാരിറ്റബിൾ സെക്രട്ടറി റീജേഷ് രാജൻ്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ വാർഡു കൗൺസിലർ ബിന്ദു കോടിയേരി സൗത്ത് ലോക്കൽ സെക്രട്ടറി ശശി, കോൺഗ്രസ് കൊടിയേരി ബ്ലോക്ക് സെക്രട്ടറി പ്രസീൽ ബാബു ,ബി.ജെ.പി. തലശ്ശേരി മണ്ഡലം പ്രസിഡണ്ട് അഡ്വ: മിലി ചന്ദ്ര എന്നിവർ ആശംസകൾ നേർന്നു.
പ്രസിഡണ്ട് ശ്രീകാന്ത് നേരോത്ത് സ്വാഗതവും
പ്രോഗ്രാം കൺവിനർ പി.രാജേഷ് നന്ദിയും പറഞ്ഞു. തുടർന്നു ദേശത്തെ കുട്ടികളും മുതിർന്നവരും അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി.

Post a Comment