o പന്തൽ കെട്ടി സമരം എഴുപത്തിയഞ്ച് ദിവസം പിന്നിട്ട് മുക്കാളി അടിപ്പാത സംരക്ഷണ സമിതി പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു
Latest News


 

പന്തൽ കെട്ടി സമരം എഴുപത്തിയഞ്ച് ദിവസം പിന്നിട്ട് മുക്കാളി അടിപ്പാത സംരക്ഷണ സമിതി പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

 പന്തൽ കെട്ടി സമരം എഴുപത്തിയഞ്ച് ദിവസം പിന്നിട്ട് 
മുക്കാളി അടിപ്പാത സംരക്ഷണ സമിതി   പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു



വടകര: മുക്കാളി ടൗണിൽ അടിപ്പാത പുനഃ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് അടിപ്പാത സംരക്ഷണ സമിതി പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. സമരസമിതിയുടെ നേതൃത്വത്തിൽ പന്തൽ കെട്ടി സമരം എഴുപത്തിയഞ്ച് ദിവസം കഴിഞ്ഞിട്ടും അധികൃതർ ആവശ്യം അംഗീകരിക്കാത്ത സാഹചര്യത്തിലാണിത് സംഘടിപ്പിച്ചത്. പ്രതിഷേധ ജ്വാലയിൽ ജനപ്രതിനിധികൾ, സാമൂഹ്യ സാംസ്ക്കാരിക രാഷ്ട്രീയ സംഘടനകൾ, റസിഡൻസ് അസോസിയേഷൻ, വ്യപാരികൾ എന്നിവർ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ നിഷ പി.പി ഉദ്‌ഘാടനം നടത്തി. കൺവീനർ കെ പി ജയകുമാർ അദ്ധ്യക്ഷത വഹിച്ചു.അഴിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആയിഷാ ഉമ്മർ,  എ ടി ശ്രീധരൻ, പി ബാബുരാജ്, പ്രദീപ് ചോമ്പാല,, കൈപ്പാട്ടിൽ ശ്രീധരൻ, അഡ്വ: മുഹമ്മദാലി, അജിത കൃഷ്ണ മുക്കാളി, കുന്നുമ്മൽ  രാജൻ കെ പി വിജയൻ, റീന രയരോത്ത് പുരുഷുരാമത്ത് രാജേന്ദ്രൻ അനുപമ,എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post