മൊയിലോത്ത് പരദേവതാ ക്ഷേത്രം കുന്നുമ്മക്കര പ്രതിഷ്ഠാ കര്‍മ്മം
കുന്നുമ്മക്കര പരദേവതാ ക്ഷേത്രം പ്രതിഷ്ഠാ ചടങ്ങ് തെക്കിനേടത്ത് തരണനെല്ലൂര്‍ പത്മനാഭന്‍ ഉണ്ണിനമ്പൂതിരി നടത്തുന്നു.
ഒഞ്ചിയം : പുനരുദ്ധാരണം പൂര്‍ത്തിയാക്കിയ കുന്നുമ്മക്കര മൊയിലോത്ത് പരദേവതാ ക്ഷേത്രം പ്രതിഷ്ഠാ കര്‍മ്മം തെക്കിനേടത്ത് തരണനെല്ലൂര്‍ പത്മനാഭന്‍ ഉണ്ണിനമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ നടന്നു. കിരാതമൂര്‍ത്തി , ഭഗവതി , ഗണപതി , ശാസ്താവ് എന്നീ ദേവപ്രതിഷ്ഠകളാണ് നടത്തിയത് . വൈകിട്ട് നിറമാല , ദീപാരാധന , തായമ്പക ,ആദ്ധ്യാത്മിക സദസ് എന്നിവ നടന്നു. പ്രസിഡന്‍റ് വി.പി.രവീന്ദ്രന്‍റെ അദ്ധ്യക്ഷതയില്‍ ശബരിമല മുന്‍ മേല്‍ശാന്തി ജയരാമന്‍ നമ്പൂതിരിപ്പാട് മുഖ്യ പ്രഭാക്ഷണം നടത്തി. ചടങ്ങില്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് അംഗം ടി.എന്‍.കെ. ശശീന്ദ്രനെ ആദരിച്ചു.
കുന്നുമ്മക്കര മൊയിലോത്ത് പരദേവതാ ക്ഷേത്രം പ്രതിഷ്ഠാ കര്‍മ്മത്തോടനുബന്ധിധിച്ച് നടന്ന കലവറ നിറക്കൽ


Post a Comment