*ഫീനിക്സ് പക്ഷിയെ പോലെ ഉയർത്തെഴുന്നേറ്റ് മാഹി വി എൻ പുരുഷോത്തമൻ ഹയർ സെക്കണ്ടറി സ്ക്കൂൾ*
മാഹി: ഹയർ സെക്കണ്ടറി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കി ഒന്നാം സ്ഥാനത്തേക്കുയർന്ന് മാഹി വി എൻ പുരുഷോത്തമൻ ഹയർ സെക്കണ്ടറി സ്ക്കൂൾ
പരീക്ഷ എഴുതിയ 62 വിദ്യാർത്ഥികളിൽ 51 കുട്ടികളും വിജയിച്ചു. അതിൽ മൂന്ന് പേർ മുഴുവൻ വിഷയത്തിലും എ പ്ളസ് നേടി
കഴിഞ്ഞ തവണ 75.6 ശതമാനത്തോടെ 4-ാം സ്ഥാനത്തായിരുന്നു വി എൻ പി സ്ക്കൂൾ
ഇത്തവണ അത് തിരുത്തി മാറ്റി ഫീനിക്സ് പക്ഷിയെ അനുസ്മരിപ്പിക്കും വിധം പൂർവ്വാധികം ശക്തിയോടെ 82.27 ശതമാനത്തോടെ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചുയരുകയായിരുന്നു.
ഈ അഭിമാന നിമിഷം സ്കൂളിൽ കേക്ക് മുറിച്ചും, മധുരം വിതരണം ചെയ്തും കുട്ടികൾ ആഘോഷമാക്കി
സ്ക്കൂളിൻ്റെ അഭിമാനം വാനോളമുയർത്തിയ വിദ്യാർത്ഥികളെയും, പിന്നിൽ പ്രവർത്തിച്ച അധ്യാപകരെയും സ്ക്കൂൾ പിടിഎ അഭിനന്ദിച്ചു
ഇത്തവണ എസ് എസ് എൽ സി പരീക്ഷയിലും സ്ക്കൂൾ നൂറു ശതമാനം വിജയം കൈവരിച്ചിരുന്നു
ആഘോഷ പരിപാടികൾ സ്ക്കൂൾ പി.ടി എ പ്രസിഡണ്ടിൻ്റെ വി പി മുനവറിൻ്റെ അധ്യക്ഷതയിൽ മാഹി സി ഇ ഒ ഇൻ ചാർജും , സ്ക്കൂൾ വൈസ് പ്രിൻസിപ്പലുമായ എം എം തനൂജ ഉദ്ഘാടനം ചെയ്തു
സ്കൂൾ പ്രധാന അധ്യാപിക സി ലളിത
അധ്യാപകരായ എം കെ ബീന , പി ഷിജുഎന്നിവർ സംസാരിച്ചു
സ്ക്കൂൾ അധ്യാപകർ, പി ടി എ ഭാരവാഹികൾ ആഘോഷ പരിപാടികൾക്ക് നേതൃത്വം നല്കി

Post a Comment