o മാഹി ബൈപ്പാസ് സിഗ്നൽ ഗതാഗത വകുപ്പ് ഉദ്യോഗസ്ഥ സംഘം സന്ദർശിച്ചു
Latest News


 

മാഹി ബൈപ്പാസ് സിഗ്നൽ ഗതാഗത വകുപ്പ് ഉദ്യോഗസ്ഥ സംഘം സന്ദർശിച്ചു

 മാഹി ബൈപ്പാസ് സിഗ്നൽ ഉദ്യോഗസ്ഥ സംഘം സന്ദർശിച്ചു



മാഹി: പള്ളൂർ ബൈപ്പാസിലെ സിഗ്നലിലെ അപാകതകളെക്കുറിച്ച് വന്ന പരാതികളുടെ അടിസ്ഥാനത്തിൽ  ജില്ലാ കലക്ടർ ചെയർമാനായ ജില്ലാ റോഡ് സുരക്ഷാ അതോറിറ്റി ഇടപ്പെട്ടതിനെത്തുടർന്ന്

 എൻഫോഴ്സ്മെൻ്റ് ആർ.ടി.ഒ. ടി.യു. മുജീബ്, എം.വി.ഡി. എം.പി.റിയാസ്, സിഗ്നൽ സംവിധാനം സ്ഥാപിച്ച കെൽട്രോൺ ഉദ്യോഗസ്ഥർ, ബൈപ്പാസ് നിർമ്മാണ പ്രവൃത്തി നടത്തിയ ഇ.കെ.കെ.കമ്പനിയുടെ എൻജിനിയർമാർ എന്നിവരാണ് സ്ഥലം സന്ദർശിച്ചത്. 


മാഹി സി.ഐ.ആർ. ഷണ്മുഖം, എസ്.ഐ. സി.വി. റെനിൽ എന്നിവരുടെ നേതൃത്വത്തിൽ മാഹി പോലീസും എത്തിയിരുന്നു.

 യോഗത്തിൽ വിഷയം ചർച്ച ചെയ്തു. സിറ്റി പോലീസ് കമ്മീഷണർ അജിത്ത് കുമാർ, കേന്ദ്ര ദേശീയപാതാ വിഭാഗം പ്രൊജക്ട് ഡയറക്ടർ അഷുതോഷ് ഘോഷ്, റോഡ് സുരക്ഷാ അതോറിറ്റി സെക്രട്ടറി എൻഫോഴ്സ്മെൻ്റ് ആർ.ടി.ഒ.  ടി.യു.മുജീബ്, കെൽട്രോൾ ഉദ്യോഗസ്ഥർ, പൊതുമരാമത്ത് ദേശീയപാത വിഭാഗം എൻജിനിയർമാർ, ഇ.കെ.കെ കമ്പനി അധികൃതർ തുടങ്ങിയവർ പങ്കെടുത്ത യോഗത്തിൽ സിഗ്നലിൻ്റെ അശാസ്ത്രീയത പരിഹരിക്കുന്നതിന് സംയുക്ത പരിശോധന നടത്താൻ തീരുമാനിക്കുകയായിരുന്നു


സംഘം സിഗ്നൽ സന്ദർശിക്കുകയും

സിഗ്നലിലെ സമയക്രമത്തിൽ ചെറിയ മാറ്റം വരുത്തുകയും ചെയ്തു.


 സിഗ്നൽ സംവിധാനത്തിൽ വരുത്തിയ പരിഹാരം ഏതാനും ദിവസങ്ങൾ നിരീക്ഷിച്ച ശേഷം പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ആർ.ടി.ഒ.  ടി.യു. മുജീബ് അറിയിച്ചു.

ചൊവ്വാഴ്ച പുലർച്ചെയും സിഗ്നലിൽ രണ്ട് അപകടങ്ങൾ ഉണ്ടായി. 

ഇത് വരെ 70- ഓളം അപകടകളാണുണ്ടായത്.

Post a Comment

Previous Post Next Post