o അഴിയൂരിൽ ചുങ്കം പ്രദേശത്ത് വ്യാപക മോഷണം.
Latest News


 

അഴിയൂരിൽ ചുങ്കം പ്രദേശത്ത് വ്യാപക മോഷണം.

 അഴിയൂരിൽ ചുങ്കം പ്രദേശത്ത് വ്യാപക മോഷണം.



അഴിയൂർ: അഴിയൂർ ചുങ്കത്തുവീട്ടുകാർ ഉറങ്ങിക്കിടക്കുമ്പോൾ വീട് കുത്തി തുറന്ന് പണവും സ്വർണാഭരണവും കവർന്നു. കഴിഞ്ഞ ദിവസം അർധരാത്രി സബിനാസിൽ (കണ്ടോത്ത് ) മുസ്തഫയുടെ വീട്ടിലാണ് മോഷണം നടന്നത്.

1.45 ലക്ഷം രൂപയും , ഒരു ലക്ഷം വിലവരുന്ന സ്വർണാഭരണവും മോഷണം പോയി.

വീടിന്റെ മുൻഭാഗത്തെ ഗ്രില്ല് തകർത്താണ് മോഷ്ടാവ് വീട്ടിനകത്ത് കയറിയത്. അലമാറ കുത്തി തുറന്നാണ് കവർച്ച നടത്തിയത്. പുലർച്ച വീട്ടുകാർ ഉണർന്നപ്പോഴാണ് പണവും സ്വർണാഭരണം നഷ്ടപ്പെട്ടത് കണ്ടത്.

ഈ ഭാഗത്ത് മോഷണ ശല്യം കൂടിയിട്ടുണ്ട്. ഒരാഴ്ച മുൻപ് കുങ്കന്റെവിടെ അയ്യൂബിൽ വീട്ടിൽ കയറി കള്ളൻ 10,000 രൂപ മോഷ്ടിച്ചിരുന്നു. വീടിന് സമീപത്തെ തെങ്ങ് വഴി കയറി മേശപ്പുറത്ത് വച്ച പണം അടങ്ങിയ ബേഗ് ജനലിലൂടെ എടുക്കകയായിരുന്നു. ഇതേ ദിവസം ദ്വാരകയിൽ പ്രസന്നയുടെ വീട്ടിൽ കള്ളൻ കയറിയെങ്കിലും ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നത് കൊണ്ട് ഓടിപ്പോയി. കൈതാൽ ആസ്യയുടെ വീടിന്റെ വാതിൽ കുത്തിത്തുറന്ന് കള്ളൻ കയറി. അലമാറ തുറന്ന് സാധനങ്ങൾ മുഴുവൻ വാരി വലിച്ചിട്ടു . ഒന്നും നഷ്ടപ്പെട്ടിട്ടില്ല.

Post a Comment

Previous Post Next Post