*എഴുത്തുകാരി സുഖദ രവിശങ്കർ രചിച്ച 'ജീവിത സരോവരം' നോവൽ പ്രകാശനം ചെയ്തു*
മാഹി:വായന മരിക്കുന്നില്ലെന്നും, പുസ്തകങ്ങൾ വലിയതോതിൽ വായിക്കപ്പെടുന്നുണ്ടെന്നും,
നോവലെഴുതി ഭീമമായ സംഖ്യ പ്രതിഫലം കിട്ടി വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ പുതു തലമുറ എഴുത്തുകാർക്ക് പോലും സാധിതമായിട്ടുണ്ടെന്നും വിഖ്യാത നോവലിസ്റ്റ് എം.മുകുന്ദൻ അഭിപ്രായപ്പെട്ടു.
എഴുത്തുകാരി സുഖദ രവിശങ്കർ രചിച്ച 'ജീവിത സരോവരം' എന്ന നോവൽതീർത്ഥഓഡിറ്റോറിയത്തിൽ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഖിൽ പി. ധർമ്മജൻ എന്ന എഴുത്തുകാരന് 'ആനന്ദി c/o റാം' എന്ന ഒറ്റ നോവലിലൂടെയാണ് എൺപത് ലക്ഷം രൂപ ഡി.സി.ബുക്സിൽ നിന്ന് പ്രതിഫലമായി ലഭിച്ചത്.ഒരു കൊച്ചു വീട് എന്ന തൻ്റെ ജീവിത സ്വപ്നം യാഥാർത്ഥ്യമാക്കാനായത് തൻ്റെ എഴുത്തിലൂടെ മാത്രമായിരുന്നുവെന്നും എഴുത്തിലൂടെ സ്ത്രീകളുടെ മുന്നേറ്റത്തിന് വഴിവെട്ടിയത് മാധവിക്കുട്ടിയാണ് .മൂന്ന്
സ്ത്രീകളെ കേന്ദ്രകഥാപാത്രങ്ങളാക്കി സുഖദ രവിശങ്കർ രചിച്ച ജീവിത സരോവരം എന്ന പ്രഥമ നോവലും വായനക്കാരോട് നേരിട്ട് സംവദിക്കുന്നതാണെന്നും എം മുകുന്ദൻ പറഞ്ഞു
ആദ്യ പ്രതി മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷു ഏറ്റു വാങ്ങി.
മുൻ നഗരസഭാ കമ്മീഷണർ എ ഗംഗാധരൻ അദ്ധ്യക്ഷത വഹിച്ചു പ്രൊഫ: ഇ.ഇസ്മായിൽ,
എം.എ.കൃഷ്ണൻ പുസ്തക പരിചയം നടത്തി.
പ്രൊഫ: എ.പി.സുബൈർ, കെ-കെ.രാജീവ്, രാജേഷ് പനങ്ങാട്ടിൽ, ഇ.കെ.രതി രവി,, സുഖദ രവിശങ്കർ സംസാരിച്ചു.സോമൻ മാഹി സ്വാഗതവും, സി.എച്ച്.പ്രഭാകരൻ നന്ദിയും പറഞ്ഞു.
Post a Comment