അച്ചമ്പത്ത് കുടുംബ സംഗമം നാട്ടുത്സവമായി
മാഹി: മാഹിയിലെ പ്രമുഖ തറവാടായ അച്ചമ്പത്ത് കുടുംബ സംഗമം ചാലക്കര ഉസ്മാൻ ഗവ: ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു.
ദേശത്തും വിദേശത്തുമുള്ള ഒട്ടേറെ പേർ കുടുംബ കൂട്ടായ്മയിൽ പങ്കാളികളായി. .
അച്ചമ്പത്ത് ദാമോദരന്റെ അദ്ധ്യക്ഷതയിൽ ഡോ: ഭാസ്ക്കരൻ കാരായി ഉദ്ഘാടനം ചെയ്തു. ചാലക്കര പുരുഷു മുഖ്യഭാഷണം നടത്തി.
75 വയസ്സ് കഴിഞ്ഞവരേയും,
പൊതു പരീക്ഷകളിലെ ഉന്നത വിജയികളെയും ആദറിച്ചു.
ഗംഗാധരൻ അച്ചമ്പത്ത്, അഡ്വ.എ.പി. അശോകൻ ,
ദേവൻ അച്ചമ്പത്ത്, സോമൻ അനന്തൻ, അനുപമ നീലാംബരി, സംസാരിച്ചു. കെ.ടി.കെ.ഷീന,, ജയൻ അച്ചമ്പത്ത്,കെ.ടി.കെ.അനിൽകുമാർ
നേതൃത്വം നൽകി.
കുടുംബാംഗങ്ങളുടെ സംഗീത - നൃത്ത പരിപാടികളും തിരുവാതിരയും അരങ്ങേറി.
Post a Comment