o മാഹിപ്പാലം പ്രവൃത്തി പൂർത്തീകരിച്ച് എത്രയും പെട്ടെന്ന് യാത്രയ്ക്കായി തുറന്ന് കൊടുക്കണം -മാഹി എം എൽ എ രമേഷ് പറമ്പത്ത്
Latest News


 

മാഹിപ്പാലം പ്രവൃത്തി പൂർത്തീകരിച്ച് എത്രയും പെട്ടെന്ന് യാത്രയ്ക്കായി തുറന്ന് കൊടുക്കണം -മാഹി എം എൽ എ രമേഷ് പറമ്പത്ത്

 യാത്രക്കാരുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് മാഹിപ്പാലം പ്രവൃത്തി  പൂർത്തീകരിച്ച് എത്രയും പെട്ടെന്ന്  യാത്രയ്ക്കായി തുറന്ന് കൊടുക്കണം -മാഹി എം എൽ എ രമേഷ് പറമ്പത്ത്



മാഹി:   മാഹിപ്പാലം അറ്റകുറ്റപ്പണി ഇഴഞ്ഞു നീങ്ങുന്നതിനെതിരെ പ്രതിഷേധം ശക്തമായി.


അറ്റകുറ്റപ്പണികൾക്കായി ഏപ്രിൽ 28 ന് പൂർണ്ണമായും അടച്ച പാലം മെയ്11 ന് തുറക്കുമെന്നറിയിച്ചിരുന്നുവെങ്കിലും പ്രവൃത്തി ഇഴഞ്ഞുനീങ്ങുന്നതിനാൽ 19 വരെ പാലം പൂർണ്ണമായും അടച്ചിട്ട് പ്രവൃത്തി പൂർത്തികരിച്ച ശേഷമേ തുറന്നു കൊടുക്കൂ


പ്രവൃത്തി മന്ദഗതിയിലായതിനെതിരെ നാനാഭാഗത്ത് നിന്നും പ്രതിഷേധമുയരുകയാണ്


പ്രവൃത്തി നടക്കുന്ന പാലം കഴിഞ്ഞ ദിവസം മാഹി എം എൽ എ രമേഷ് പറമ്പത്ത് സന്ദർശിച്ചു


എൻ എച്ച് അധികൃതരുമായി സംസാരിച്ച് എത്രയും പെട്ടെന്ന് പാലം ഗതാഗതത്തിനായി തുറന്ന് കൊടുക്കാൻ നടപടിയെടുക്കണമെന്ന്  അറിയിച്ചതായി എം എൽ എ അറിയിച്ചു.



പാലം അടച്ചത് കാരണം മാഹിയിലെ വ്യാപാര മേഖലയും മന്ദഗതിയിലാണ്

Post a Comment

Previous Post Next Post