*പള്ളൂരിൽ ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ സ്വർണ്ണ മാല കവർന്നു. കവർച്ചയ്ക്ക് ശേഷം സമീപ വീട്ടിലെ ബൈക്കുമായി മോഷ്ടാക്കൾ കടന്നു കളഞ്ഞു -*
മാഹി: പള്ളൂരിലെ നാലുതറ കൊയ്യോട്ടു തെരു ഗണപതി ക്ഷേത്രത്തിന് സമീപം പാച്ചക്കണ്ടിയിലെ പവിത്രൻ്റെ വീട്ടിലാണ് മോഷണം നടന്നത്
പവിത്രൻ്റെ ഭാര്യ ബിന്ദുവിൻ്റെ കഴുത്തിലെ മാലയാണ് മോഷ്ടാവ് പൊട്ടിച്ചത്
പുലർച്ചെ രണ്ടരയ്ക്കും മൂന്നിനുമിടയിലാണ് മോഷണം നടന്നത്
പിൻവാതിലിലെ പൂട്ട് തകർത്താണ് മോഷ്ടാവ് അകത്ത് കടന്നത്
പവിത്രനും ഭാര്യയും മകളുമാണ് ഈ സമയത്ത് വീട്ടിലുണ്ടായിരുന്നത്
അകത്ത് കടന്ന മോഷ്ടാവ് മുകൾ റൂമിലെത്തിയ ഉടനെ ശബ്ദം കേട്ടുണർന്ന മകൾ നിലവിളിക്കുകയും മോഷ്ടാവ് ഓടുകയും ചെയ്തു.
മകളുടെ നിലവിളി കേട്ട് മുറിക്ക് പുറത്തിറങ്ങവേ രക്ഷപ്പെടാൻ വന്ന മോഷ്ടാവ് ബിന്ദുവിൻ്റെ കഴുത്തിലെ മാല പറിച്ചെടുത്ത് പുറത്തേക്കോടി രക്ഷപ്പെട്ടു.
ഒന്നേ കാൽ പവൻ വരുന്ന മാലയിലെ ലോക്കറ്റ് പിടിവലിക്കിടയിൽ താഴെ വീണു
ഗുരുസി പറമ്പത്ത് ഗീതാഞ്ജലിയിലെ സതീശൻ്റെ Py-01 AZ 1404 നമ്പർ ബൈക്കും മോഷ്ടാവ് കൊണ്ടുപോയിട്ടുണ്ട്.
പരിസരത്തെ
മറ്റൊരു വീട്ടിലെ ബൈക്കും മോഷ്ടിക്കാൻ ശ്രമിച്ചിരുന്നു.
തൊട്ടടുത്ത രണ്ട് വീടുകളിലും മോഷണ ശ്രമം നടത്തിയെങ്കിലും ഒന്നും നഷ്ടപ്പെട്ടിരുന്നില്ല
മോഷ്ടാക്കൾ ഒന്നിലധികം പേരുള്ളതായി സംശയിക്കുന്നതായി വീട്ടുകാർ പറഞ്ഞു
പള്ളൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു
കണ്ണൂരിൽ നിന്നും ഡ്വാഗ് സ്ക്വാഡും, ഫിംഗർപ്രിൻ്റ് വിദഗ്ദരും ഏതാനും നിമിഷങ്ങൾക്കുള്ളിൽ സ്ഥലത്തെത്തും

Post a Comment