o പാർസൽലോറിയിൽ മദ്യക്കടത്ത്; ഡ്രൈവർ ചോമ്പാല പോലീസ് പിടിയിൽ
Latest News


 

പാർസൽലോറിയിൽ മദ്യക്കടത്ത്; ഡ്രൈവർ ചോമ്പാല പോലീസ് പിടിയിൽ

 പാർസൽലോറിയിൽ മദ്യക്കടത്ത്; ഡ്രൈവർ ചോമ്പാല പോലീസ് പിടിയിൽ




അഴിയൂർ : മാഹിയിൽനിന്ന്‌ പാർസൽലോറിയിൽ വിദേശമദ്യം കടത്തുന്നതിനിടെ ഡ്രൈവർ അറസ്റ്റിൽ. മലപ്പുറം എടയൂർ പൂക്കാട്ടിരി സ്വദേശി അബ്ദുൾ ഹമീദ് (52)നെയാണ് ചോമ്പാല പോലീസ് അറസ്റ്റുചെയ്തത്. ലോറിയുടെ കാബിനിൽ സൂക്ഷിച്ച 74 കുപ്പി വിദേശമദ്യം കണ്ടെടുത്തു.



എ.പി.എസ്. പാർസൽ കമ്പനിയുടെ ലോറിയിലാണ് മദ്യം കടത്തിയത്. മാഹി-കോഴിക്കോട് ജില്ലാ അതിർത്തിയായ അഴിയൂരിൽ വാഹനപരിശോധനയ്ക്കിടെയാണ്‌ മദ്യം പിടികൂടിയത്.

Post a Comment

Previous Post Next Post