മാഹി ദേശീയപാതയിൽ താറിടൽ തുടങ്ങി
മയ്യഴി: ദേശീയപാതയിൽ മാഹിയുടെ അതിർത്തിയായ പൂഴിത്തല മുതൽ മാഹി പാലം വരെയുള്ള ഒന്നര കിലോമീറ്ററോളമുള്ള റോഡിൻ്റെ താറിടൽ പ്രവൃത്തി തുടങ്ങിയതായി രമേശ് പറമ്പത്ത് എം.എൽ.എ. അറിയിച്ചു. വ്യാഴാഴ്ച രാത്രിയാണ് പ്രവൃത്തി തുടങ്ങിയത്. 85 ലക്ഷം രൂപയുടെ പ്രവൃത്തിയാണ് നടക്കുന്നത്. കെ.കെ. ബിൽഡേഴ്സാണ് പ്രവൃത്തി ചെയ്യുന്നത്.

Post a Comment