o പ്രതിഭകളെ അനുമോദിച്ചു
Latest News


 

പ്രതിഭകളെ അനുമോദിച്ചു

 *പ്രതിഭകളെ അനുമോദിച്ചു*



*മുസ്ലിം ലീഗ് മാഹി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ* മാഹി മേഖലയിലെ സർക്കാർ വിദ്യാലയങ്ങളിൽ നിന്നും എസ് എസ് എൽ സി, പ്ലസ് ടു പരിക്ഷയിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും മദ്രസ്സ പൊതു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും സാമൂഹിക രാഷ്ട്രീയ രംഗങ്ങളിലെ നിസ്വാർത്ഥ സേവകൻമാരെയും ജീവകാരുണ്യ പ്രസ്ഥാനമായ സി എച്ച് സെൻ്റെർ [ പള്ളൂർ, പന്തക്കൽ ] പ്രവർത്തകരെയും വളണ്ടിയർമാരെയും പള്ളൂർ ഏ വി എസ് ഓസിറ്റോറിയത്തിൽ വെച്ച് അനുമോദിച്ചു. ആദരിച്ചു


ജില്ലാ പ്രസിഡൻ്റ്  പി.ടി.കെ റഷീദിൻ്റ അധ്യക്ഷതയിൽ നടന്ന ചടങ്ങ് പാണക്കാട് സയ്യിദ് സാബിഖലി ശിഹാബ് തങ്ങൾ ഉൽഘാടനം ചെയ്തു


ജില്ലാ സെക്രട്ടറി ഏ.വി ഇസ്മായിൽ സ്വാഗതം പറഞ്ഞു


മാഹി എം എൽ എ രമേശ് പറമ്പത്ത് ഉപഹാര സമർപ്പണം നടത്തി


മുസ്ലിം ലിഗ് ദേശീയ സെക്രട്ടറി സി.കെ സുബൈർ മുഖ്യാതിഥിയായി


മുസ്ലിം യൂത്ത് ലീഗ് സെക്രട്ടറി നജ്മ തബ്ഷീറ മോട്ടിവേഷൻ നടത്തി


പുതുച്ചേരി മുസ്ലിം ലിഗ് ട്രഷറർ

എം പി അഹമ്മദ് ബഷീർ,

പി.യുസുഫ്, കെ.പി അബ്ദുൽ കരീം ഹാജി, ഷമീൽ കാസിം, എന്നിവർ സംസാരിച്ചു


ചങ്ങരോത്ത് ഇസ്മായിൽ, വി.കെ റഫീക്ക്, അൽതാഫ് പാറാൽ, ഇർഷാദ് പാറാൽ, ഹാഷിം മൗലവി, ഷഫീക്ക് പന്തക്കൽ, ഷമീം പന്തക്കൽ, നിസാർ, അഷക്കർ, നസീർ, അൻസീർ പള്ളിയത്ത്, സൈനുദ്ധീൻ കെ. എന്നിവർ പരിപാടി നേതൃത്വം നൽകി 


മാഹി ജില്ലാ മുസ്ലിം ലീഗ് ട്രഷറർ അയ്യൂബ് പി.പന്തക്കൽ നന്ദി പറഞ്ഞു

Post a Comment

Previous Post Next Post