o തയ്യിൽ ഹരീന്ദ്രൻ രക്തസാക്ഷി ദിനാചരണം സംഘാടക സമിതി രൂപീകരിച്ചു
Latest News


 

തയ്യിൽ ഹരീന്ദ്രൻ രക്തസാക്ഷി ദിനാചരണം സംഘാടക സമിതി രൂപീകരിച്ചു

 തയ്യിൽ ഹരീന്ദ്രൻ രക്തസാക്ഷി ദിനാചരണം
സംഘാടക സമിതി രൂപീകരിച്ചു



ന്യൂമാഹി : തയ്യിൽ ഹരീന്ദ്രൻ്റെ 38-ാം മത് രക്തസാക്ഷിത്വ വാർഷിക ദിനാചരണം വിപുലമായ പരിപാടികളോടെ ആചരിക്കും. മെയ് 12 ന് വൈകുന്നേരം 5 മണി ന്യൂമാഹി മാർക്കറ്റ് ബിൽഡിങ്ങ് ഹാളിൽ 

" തൊഴിലാളി വർഗ്ഗവും സമകാലിക ലോകവും " എന്ന വിഷയത്തിൽ കോഴിക്കോട് കേളുഏട്ടൻ പഠന ഗവേഷണ കേന്ദ്രം ഡയറക്ടർ കെ ടി കുഞ്ഞിക്കണ്ണൻ പ്രഭാഷണം നടത്തും.


 രക്തസാക്ഷി ദിനമായ മെയ് 26 ന് രാവിലെ 7 മണിക്ക് മാഹിപ്പാലം കേന്ദ്രീകരിച്ച്

 പ്രഭാതഭേരിയും  ചെറുകല്ലായി രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും സി കെ രമേശൻ ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 4.30  റെഡ് വളണ്ടിയർ മാർച്ചും ബഹുജന പ്രകടനവും കിടാരൻകുന്നിൽ നിന്ന് ആരംഭിക്കും.

 5 മണിക്ക് ന്യൂ മാഹി ടൗണിൽ ചേരുന്ന പൊതുയോഗത്തിൽ കാരായി രാജൻ, എസ് കെ സജീഷ്, മുഹമ്മദ് അഫ്സൽ, ടി പി ശ്രീധരൻ എന്നിവർ സംസാരിക്കും. സംഘാടക സമിതി രൂപീകരണ യോഗം സി ഐ ടി യു ജില്ലാ സെക്രട്ടറി ടി പി ശ്രീധരൻ ഉദ്ഘാടനം ചെയ്തു. പി പി രഞ്ചിത്ത് അധ്യക്ഷത വഹിച്ചു. വടക്കൻ ജനാർദ്ദനൻ, കെ ജയപ്രകാശൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ കെ ജയപ്രകാശൻ (ചെയർമാൻ) പി പി രഞ്ചിത്ത് (കൺവീനർ)



Post a Comment

Previous Post Next Post