o ഫുട്ട്പാത്തിലെ സ്ലാബ് പൊട്ടി വാഹനം അപകടത്തിൽ പെട്ടു
Latest News


 

ഫുട്ട്പാത്തിലെ സ്ലാബ് പൊട്ടി വാഹനം അപകടത്തിൽ പെട്ടു


 ഫുട്പാത്തിലെ സ്ലാബ് പൊട്ടി വാഹനം അപകടത്തിൽപ്പെട്ടു




*ഫുട്ട്പാത്തിലെ സ്ലാബ് പൊട്ടി കല്ല് കയറ്റി വന്ന വാഹനം അപകടത്തിൽ പെട്ടു* 

പള്ളൂർ ആറ്റാ കൂലോത്ത് കോളനിക്ക് അടുത്ത് നേഷണൽ ഹൈവേ  സർവ്വീസ് റോഡിൽ നിന്നും ആറ്റാ കൂലോത്ത് കോളനിയിലേക്ക് കയറുന്ന ഫുട്ട് പാത്തിലെ സ്ലാബ് പൊട്ടി വാഹനം അപകടത്തിൽ പെട്ടു. കണ്ണൂരിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കല്ല് കയറ്റി വന്ന ലോറി ആണ് അപകടത്തിൽപ്പെട്ടത്. രണ്ടാം തവണയാണ് കല്ലും കൊണ്ടുവരുന്ന ലോറി ഇവിടെ വെച്ച് അപകടത്തിൽ അപകടത്തിൽപ്പെടുന്നത്.
 കണ്ണൂരിൽ നിന്നും വരികയായിരുന്ന ലോറി പെട്രോൾ അടിക്കുന്നതിനു വേണ്ടിയാണ് സർവീസ് റോഡിലേക്ക് കയറിയത്.പെട്രോൾ പമ്പിലേക്ക് പോകുന്നതിനായുള്ള വഴി തെറ്റിയപ്പോൾ ലോറി തിരിക്കാൻ ശ്രമിക്കുന്നതിനിടയിൽ ആണ് സ്ലാബ് പൊട്ടി സ്ലാബീനടിയിലേക്ക് ലോറിയുടെ ബാക് ഭാഗം താഴ്ന്നു ഇറങ്ങിയത്.

പള്ളൂർ പോലീസ് സംഭവ സ്ഥലത്തു എത്തി.

ജെസിബി  വന്നതിനു ശേഷം    നാട്ടുകാരുടെയും പോലീസുകാരുടെയും സഹായത്തോടെ ലോറി ഗട്ടറിൽ നിന്ന് മാറ്റി

.ആർക്കും തന്നെ പരിക്കില്ല.

Post a Comment

Previous Post Next Post