o 2024 എസ്. എസ് എൽ.സി പരീക്ഷാഫലം: മാഹി മേഖലക്ക് മിന്നുന്ന വിജയം
Latest News


 

2024 എസ്. എസ് എൽ.സി പരീക്ഷാഫലം: മാഹി മേഖലക്ക് മിന്നുന്ന വിജയം

 *2024 എസ്. എസ് എൽ.സി പരീക്ഷാഫലം: മാഹി മേഖലക്ക് മിന്നുന്ന വിജയം!*



മാഹി : രണ്ടായിരത്തി ഇരുപത്തി നാല് മാർച്ചു മാസത്തിലെ എസ്.എസ്.എൽ. സി പരീക്ഷയിൽ മാഹിയിലെ വിദ്യാലയങ്ങൾ തിളക്കമാർന്ന വിജയം നേടി.

മേഖലയിലെ ആറു സർക്കാർ വിദ്യാലയങ്ങളിൽ നിന്നു പരീക്ഷയെഴുതിയ 398 കുട്ടികളിൽ 395 പേർ തുടർ പഠനത്തിനു അർഹത നേടി.

27 കുട്ടികൾ മുഴുവൻ വിഷയങ്ങളിലും ഏ പ്ലസ് വിജയം കരസ്ഥമാക്കി.

സ്വകാര്യ മേഖലയിലെ എട്ടു വിദ്യാലയങ്ങളിൽ നിന്നു പരീക്ഷയെഴുതിയ 295 കുട്ടികളിൽ മുഴുവൻ പേരും തുടർ പഠനത്തിനു അർഹത നേടി. 84 കുട്ടികൾ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേട്ടം കൈവരിച്ചു.

മേഖലയിൽ നിന്നു പരീക്ഷയെഴുതിയ 698 കുട്ടികളിൽ 695 പേരും സമ്പൂർണ്ണ വിജയം നേടിയതോടെ മേഖലയിലെ മൊത്തം വിജയ ശതമാനം 99.56 ആണ്.


എസ്എസ്എല്‍സി പരീക്ഷയില്‍ ഉപരി പഠനത്തിന് അര്‍ഹത നേടാത്ത റെഗുലര്‍ വിഭാഗം വിദ്യാര്‍ഥികള്‍ക്കുള്ള സേ പരീക്ഷ മെയ് 28 മുതല്‍ ജൂണ്‍ ആറ് വരെ നടത്തും.

ജൂണ്‍ രണ്ടാം വാരം ഫലം പ്രഖ്യാപിക്കും. യോഗ്യത നേടാത്ത വിദ്യാര്‍ഥികള്‍ക്ക് മൂന്ന് വിഷയങ്ങള്‍ക്ക് വരെ സേ പരീക്ഷ എഴുതാം. 


ഉപരിപഠനത്തിന് അര്‍ഹത നേടിയവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ ജൂണ്‍ ആദ്യവാരം മുതല്‍ ഡിജി ലോക്കറില്‍ ലഭ്യമാകും.

ഉത്തരക്കടലാസുകളുടെ സൂക്ഷ്മ പരിശോധന, പുനര്‍ മൂല്യനിര്‍ണയം, ഫോട്ടോകോപ്പി എന്നിവക്കുള്ള അപേക്ഷകള്‍ മെയ് 9 മുതല്‍ 15 വരെ ഓണ്‍ലൈനായി നല്‍കാം.

Post a Comment

Previous Post Next Post