o *KRSC കോഴിക്കോട് സെമിയിൽ പ്രവേശിച്ചു
Latest News


 

*KRSC കോഴിക്കോട് സെമിയിൽ പ്രവേശിച്ചു

 *KRSC കോഴിക്കോട് സെമിയിൽ പ്രവേശിച്ചു* 



മയ്യഴി നാൽപ്പതാമത് അഖിലേന്ത്യാ സെവൻസ് ഫുട്ബാൾ ടൂർണ്ണമെൻറിൻ്റെ ഗ്രാൻ്റ് തേജസ്സ് ട്രോഫിക്കും ഡൗൺടൗൺ മാൾ ഷീൽഡിനും വേണ്ടിയുള്ള മത്സരങ്ങളിലെ അവസാന ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഉഷ എഫ് സി തൃശൂരിനെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകൾ നേടി കെ ആർ എസ് സി കോഴിക്കോട്  സെമി ഫൈനലിൽ പ്രവേശിച്ചു.


കെ ആർ എസ് സി കോഴിക്കോടിന് വേണ്ടി ഹൾക്ക് [1] ,ടില്ലർ [1] എന്നിവർ ഗോളുകൾ നേടി.

ഉഷ എഫ് സി തൃശൂരിന് വേണ്ടി സാക്ക [1]ഗോൾ നേടി.


മത്സരത്തിലെ മികച്ച താരമായി കെ ആർ എസ് സി കോഴിക്കോട് താരം ഹൾക്കിനെ തിരഞ്ഞെടുത്തു.



വിശിഷ്ടാതിഥികളായി മുൻകാല ടാറ്റയുടെ കളിക്കാരനും പ്രസ്ത സിനിമാ നടി നദീയാ മൊയ്തുവിൻ്റെ പിതാവുമായ നാരൺ മൊയ്തു, ജീവകാരുണ്യ പ്രവർത്തകരായ അൻസാർ കിടാരൻ, അബ്ദുൾ വഹാബ്, അന്തമാനിൽ നടന്ന ദേശീയ സ്കൂൾ ഫുട്ബാൾ മേളയിൽ പുതുച്ചേരി സംസ്ഥാനത്തെ പ്രതിനിധീകരിക്കുകയും രണ്ട് മികച്ച ഗോളുകൾ നേടുകയും ചെയ്ത മയ്യഴി സ്വദേശിയും സുധാകരൻ മാസ്റ്റർ ഫുട്ബാൾ അക്കാദമിയുടെ മികച്ച വാഗ്ദാനമായ ആര്യ കിരൺ , കമ്മറ്റി ചെയർമാൻ ജിനോസ് ബഷീറും ക്ലബ്ബ് പ്രവർത്തകരായ അഹമ്മദ് താജുദ്ദീനും പഴയ കാല ഫുട്ബാൾ കളിക്കാരനുമായ സുരേന്ദ്രനും താരങ്ങളെ പരിചയപ്പെട്ടു.



ഇന്ന് നടക്കുന്ന (Jan 12 )

 ആദ്യ സെമി ഫൈനലിൽ

സൂപ്പർ സ്റ്റുഡിയോ മലപ്പുറം,

ടൗൺ സ്പോർട്സ് ക്ലബ്ബ്  വളപട്ടണത്തെ നേരിടും

Post a Comment

Previous Post Next Post