*പുതുച്ചേരി ആരോഗ്യ വകുപ്പ് ഡി എം എസ്സ് ഡോ: ശ്രീരാമലു വുമായി ബ്ലഡ് ഡോണേഴ്സ് കേരള തലശ്ശേരി താലൂക്ക് കമ്മിറ്റി കൂടിക്കാഴ്ച നടത്തി.*
മാഹി ഗവ: ജനറൽ ആശുപത്രിയിൽ സന്ദർശനത്തിനെത്തിയ പുതുച്ചേരി ആരോഗ്യ വകുപ്പിലെ ഡി എം എസ്സ് ഡോ:ശ്രീരാമലു നെ ബ്ലഡ് ഡോണേഴ്സ് കേരള കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് റിയാസ് വട്ടക്കാരി കൈതാലും, മജീഷ് തപസ്യയും സന്ദർശിച്ചു.
മാഹി ആശുപത്രി ബ്ലഡ് ബാങ്ക് സ്റ്റോറേജ് കൃത്യമായി പ്രവർത്തിക്കാത്തതിൽ രോഗികൾ ബുദ്ധിമുട്ടിലാണെന്നും, പരിഹാരം കാണണമെന്നും, ബ്ലഡ് ബാങ്കുകളിൽ നിന്ന് മാഹിയിലെ ആവശ്യത്തിലേക്ക് ബ്ലഡ് കൊണ്ടുവരുന്നത് പോലെ മാഹിയിലെ ബ്ലഡ് ബാങ്കിൽ നിന്നും പുറത്തുള്ള ആശുപത്രിയിലേക്ക് രക്തം കൊണ്ടുപോകാനുള്ള അനുവാദവും ബ്ലഡ് ബാങ്കിന് നൽകണമെന്നും ,ആശ്രയമില്ലാത്തവരെ ബൈസ്റ്റാൻഡർ ഇല്ലാത്തതിനാൽ മാഹി ആശുപത്രിയിൽ അഡ്മിറ്റാക്കുന്നില്ല എന്ന പരാതിയും ഡി എം എസ്സിനെ ധരിപ്പിച്ചു. ഫിസിയോ തെറാപ്പി ചെയ്യാൻ വരുന്ന രോഗികളടക്കം നിരവധി രോഗികൾക്ക് ആശ്വാസം പകരുന്ന ലിഫ്റ്റ് ഉപയോഗപ്രദമാക്കിത്തരാനുള്ള നടപടി എടുക്കാനുള്ള സഹായം ചെയ്തുതരുവാനും ഡി എം എസ്സുമായുള്ള സംസാരത്തിൽ ആവശ്യം ഉന്നയിച്ചു. ആശുപത്രി ഡി ഡി ഡോ : ഇസ്ഹാഖ്, മുൻ ഡി ഡി ഡോ:പ്രേംകുമാർ, ആർ എം ഒ ഡോ: സൈബുന്നിസ, ബ്ലഡ് ബാങ്ക് ഇൻ ചാർജ് ഡോ : അശോക് കുമാർ, നഴ്സിങ്ങ് മേധാവികൾ, മറ്റ് ഉദ്യേഗസ്ഥർ എന്നിവർ ഡി എം എസ്സിന്റെ ആശുപത്രി സന്ദർശനത്തിൽ അനുഗമിച്ചു. ബ്ലഡ് ഡോണേഴ്സ് കേരള പറഞ്ഞ ആവശ്യങ്ങളിൽ നടപടി ഉണ്ടാകും എന്നും ഡി എം എസ്സ് പറഞ്ഞു.

Post a Comment