അഞ്ച് പേർക്ക് തെരുവ് നായയുടെ കടിയേറ്റു.
ന്യൂ മാഹി: പെരിങ്ങാടി , മങ്ങാട് പ്രദേശത്ത് തെരുവ് നായകളുടെ കടിയേറ്റ് ഒരു കുട്ടിയടക്കം അഞ്ച് പേർക്ക് പരിക്കേറ്റു.
കല്യാണി നിവാസിൽ ചന്ദ്രി (58) ക്ക് ഇരു കൈകൾക്കും സാരമായി കടിയേറ്റു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുന്നുമ്മൽ വീട്ടിൽ അയൻ കൃഷ്ണ (5) തട്ടാന്റെവിടെ ദേവൂട്ടി (76)കണ്ട്യന്റെവിടെ പ്രേമൻ ( 35 ) വേലായുധൻ മൊട്ടയിലെ മാണിക്കോത്ത് സുരേഷ് ബാബു,(48) എന്നിവരെ നായകൾ അക്രമിച്ചു. ഇവർ തലശ്ശേരി ഗവ: ആശുപത്രിയിൽ ചികിത്സ തേടി.

Post a Comment