o നേഷണൽ ഹൈവെ പ്രവൃത്തി തടഞ്ഞു
Latest News


 

നേഷണൽ ഹൈവെ പ്രവൃത്തി തടഞ്ഞു

 *നേഷണൽ ഹൈവെ പ്രവൃത്തി തടഞ്ഞു*




 ചോമ്പാൽ ബ്ലോക്ക് ഓഫീസിനടുത്ത് നേഷനൽ ഹൈവെ പ്രവൃത്തിയുടെ ഭാഗമായി നിർമ്മിക്കുന്ന ഡ്രൈനേജ് പ്രവൃത്തി നാട്ടുകാർ തടഞ്ഞു  ഡ്രൈനേജിലെ വെള്ളം പൊതു വഴിയിൽ ഇറക്കി ബംഗ്ലാവിൽ ക്ഷേത്രം പരിസരം വെളളത്തിലാവുന്നതിനാലാണ്   പ്രവൃത്തി തടഞ്ഞത് നിരവധി തവണ  നേഷനൽ ഹൈവെ അധികൃതതരെ വിവരം അറിയിച്ചിരുന്നു എന്നാൽ ഒരു ശാശ്വത പരിഹാരം കാണാൻ അവർക്ക് കഴിഞ്ഞില്ല


കഴിഞ്ഞ മാസം അഴിയൂർ പഞ്ചായത്തിൽ  എം.പി, എം,എൽ.എ മാർ പങ്കെടുത്ത യോഗത്തിത്തിൻറ തീരുമാനം പ്രകാരം ബന്ധപ്പെട്ട എ.ഇ അടക്കം ഉളള അധികൃതരോട് സ്ഥലം പരിശോധിക്കാൻ തീരുമാനിച്ചിരുന്നു  എന്നാൽ ഇതുവരെ സ്ഥലം പരിശോധിക്കാൻ ബന്ധപ്പെട്ട അധികൃതർ തയ്യാറായില്ല  എന്ന് മാത്രമല്ല പണി വേഗതയോടെ നടക്കുകയും ചെയ്യുന്നതിനാലാണ് പ്രവൃത്തി തടയൽ സമരമാർഗ്ഗത്തിൽ പോകുന്നത്  


വാ ഗാർഡ് അധികൃതർ എത്തിയെങ്കിലും പ്രശ്നത്തിന്  പരിഹാരം ആയില്ല  ബഹു. എം.പി, എം.എൽ.എ നേതൃത്വത്തിൽ യോഗം വിളിച്ചു  തിരൂമാനം ആയതിന് ശേഷം പ്രവൃത്തി നടക്കൂ എന്ന് വാ ഗാർഡ് അധികൃതർ ഉറപ്പ് നൽകിയത്തിൻറ അടിസ്ഥാനത്തിൽ നാട്ടുകാർ പിരിഞ്ഞത് 


 .വാർഡ് മെമ്പർ പ്രമോദ് മാടാണ്ടി നേതൃത്വത്തിൽ ആയിരുന്നു  തടയൽ സമരം നാട്ടുകാരും വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളൂം പങ്കെടുത്തു എ.ടിശ്രീധരൻ പി.ബാബുരാജ്, ഗോവിന്ദൻ. കെ.പി ,  എ.ടി.മഹേഷ് ഒ.ബാലൻ  പുരുഷു. രാമത്ത് ഷൈജിത്ത് ,വിഷ്ണു. ലീല.കെ.പി ബിന്ദു. ശ്രീജ എന്നിവർ നേതൃത്വം നൽകി

Post a Comment

Previous Post Next Post