ഗാന്ധി സ്മൃതി പദയാത്രയും അനുസ്മരണവും നടത്തി
മാഹി: മഹാത്മജി മാഹി സന്ദർശിച്ചതിന്റെ തൊണ്ണൂറാം വാർഷികദിനത്തിൽ സർക്കാർ ജീവനക്കാരുടെ കൂട്ടായ്മ്മയായ കൗൺസിൽ ഓഫ് സർവ്വീസ് ഓർഗനൈസേഷൻ ഗാന്ധി സ്മൃതി പദയാത്ര സംഘടിപ്പിച്ചു. ഗാന്ധിയൻ സി വി രാജൻ മാസ്റ്റർ പദയാത്രയ്ക്ക് പച്ചക്കൊടി വീശി. മാഹി സ്റ്റാച്ച്യു ജംഗ്ഷനിലെ ഗാന്ധിയുടെ പൂർണ്ണ കായ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയതിനു ശേഷം ഗാന്ധിയുടെ പാദസ്പർശം കൊണ്ട് ധന്യമായ പുത്തലം ക്ഷേത്രാങ്കണത്തിലേക്കാണ് ഗാന്ധി സ്മൃതി പദയാത്ര സംഘടിപ്പിച്ചത്.
തുടർന്ന് കൗൺസിൽ ഓഫ് സർവ്വീസസ് ഓർഗനൈസേഷൻസ് സംഘടിപ്പിച്ച ഗാന്ധിജിയുടെ മാഹി സന്ദർശനത്തിൻ്റെ ഏൺപത്തിയഞ്ചാം വാർഷിക പരിപാടിയിൽ സംസാരിച്ചു കൊണ്ടിരിക്കെ മരണപ്പെട്ട ഗാന്ധിയൻ കെ.പി.എ റഹീം അനുസ്മരണം
രമേശ് പറമ്പത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സി.എസ്.ഒ ചെയർമാൻ കെ.ഹരീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.
കെ.അജിത് കുമാർ, എൻ.മോഹനൻ സംസാരിച്ചു. പി.കെ.രാജേന്ദ്രൻ കുമാർ, ജയിംസ് സി ജോസഫ്, കെ.എം.പവിത്രൻ, സി.അനിൽകുമാർ, കെ.രവീന്ദ്രൻ, കെ.രജീഷ് നേതൃത്വം നൽകി.


Post a Comment