o *വ്യാപാരികൾ സമരത്തിലേക്ക്.*
Latest News


 

*വ്യാപാരികൾ സമരത്തിലേക്ക്.*

 

*വ്യാപാരികൾ സമരത്തിലേക്ക്.*



ദേശീയപാത വികസിപ്പിക്കുമ്പോൾകുഞ്ഞിപ്പള്ളി ടൗണിലേക്കുള്ള പ്രവേശനം നിലനിർത്തിക്കൊണ്ട്  ടൗണിനെ സംരക്ഷിക്കുക. എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് ശക്തമായ സമരത്തിലേക്ക് നീങ്ങാൻ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി  കുഞ്ഞിപ്പള്ളി യൂണിറ്റ് തീരുമാനിച്ചു. കൃഷിഭവൻ, പോലീസ് സ്റ്റേഷൻ, കുടുംബാരോഗ്യകേന്ദ്രം, റേഷൻ ഷോപ്പ് തുടങ്ങിയ പൊതുജന സേവന കേന്ദ്രങ്ങളെല്ലാം ഈ ടൗണിലാണ്സ്ഥിതിചെയ്യുന്നത്. മറ്റുവ്യാപാരി സംഘടനകളെയും ജനപ്രതിനിധികളെയും കുഞ്ഞിപ്പള്ളി പരിപാലന സമിതി, ഓട്ടോറിക്ഷ തൊഴിലാളികൾ, നാട്ടുകാർ  തുടങ്ങി എല്ലാവരെയും യോജിപ്പിച്ചു കൊണ്ടാണ് സമരം നടത്താൻ പോകുന്നത്.
യോഗത്തിൽ സമീർ മൊണാർക്ക് സ്വാഗതം പറഞ്ഞു. കെ എ സുരേന്ദ്രൻ അധ്യക്ഷം വഹിച്ചു. അൻഫീർ സ്കൈ നെറ്റ് , വിസി ബാബു, അലി പറയിൽ, ബിജു എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post