*മാസ്റ്റേഴ്സ് ഗെയിംസിൽ തിളങ്ങി മാഹി സ്വദേശികളായ നിമിഷയും വിദ്യയും*
എറണാകുളം കളമശ്ശേരിയില്‍ നടന്ന സംസ്ഥാന മാസ്റ്റേഴ്‌സ് ഗെയിംസില്‍, ടേബിള്‍ ടെന്നീസ് സിംഗിള്‍സ്, ഡബിള്‍സ്, മിക്സഡ് ഡബിള്‍സ് എന്നീ ഇനങ്ങളില്‍ കണ്ണൂരിനുവേണ്ടി പങ്കെടുത്ത മാഹി പൂഴിത്തല സ്വദേശി നിമിഷ എം.പി., പള്ളൂര്‍ സ്വദേശി വിദ്യ ജെ.സി എന്നിവര്‍ 3 മെഡലുകള്‍ വീതം നേടി മാഹിക്ക് അഭിമാനമായി മാറി
ടേബിള്‍ ടെന്നീസ് സിംഗിള്‍സ്, ഡബിള്‍സ് മിക്സ്ഡ് ഡബിള്‍സ് എന്നി ഇനങ്ങളില്‍ വെള്ളി മെഡല്‍ നിമിഷ സ്വന്തമാക്കുകയും ടേബിള്‍ ടെന്നീസ് ഡബിള്‍സില്‍ വെള്ളിയും സിംഗിള്‍സ്, മിക്സ്ഡ് ഡബിള്‍സ് എന്നി ഇനങ്ങളില്‍ വെങ്കല മെഡലുകളും വിദ്യ ജെ.സിയും നേടി.
തിരുവനന്തപുരത്തെയാണ് ഇവർ പരാജയപ്പെടുത്തിയത്
വിദ്യ. ജെ.സി പള്ളൂര്‍ കസ്തൂര്‍ബ ഗാന്ധി ഹൈസ്‌കൂളിലെ കായിക അധ്യാപികയാണ്.
ഫെബ്രുവരി 8 മുതല്‍ 13 വരെ ഗോവയില്‍ നടക്കുന്ന ദേശീയ മത്സരത്തില്‍ കേരളത്തിനുവേണ്ടി പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ് ഇരുവരും.

Post a Comment