*മീനുമായി വന്ന വണ്ടി വൈദ്യുതി പോസ്റ്റിലിടിച്ചു*
*വൈദ്യുതി ബന്ധം തകരാറിലായി*
മാഹി : തലശ്ശേരിയിൽ നിന്നും കോഴിക്കോടേക്ക് മീനുമായി പോവുകയിരുന്ന KL 52 J. 765 റജിസ്ട്രേഷൻ പിക് അപ് വാനാണ് രാത്രി 12 മണിയോടെ പാറക്കൽ ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രത്തിനടുത്ത് വെച്ച് റോഡരികിലെ വൈദ്യുതി പോസ്റ്റിലിടിച്ചത്.
ഇടിയുടെ ആഘാതത്തിൽ വാഹനത്തിന്റെ മുൻഭാഗം തകർന്നു.
തുടർന്ന് പ്രദേശത്തെ വൈദ്യുതി ബന്ധം വിഛേദിക്കപ്പെട്ടു.
മാഹി ഫയർ ഫോയ്സ് , പോലീസ് എന്നിവർ സ്ഥലത്തെത്തി.
അപകടത്തെത്തുടർന്ന് മണിക്കൂറുകളോളം ഗതാഗതസ്തംഭനമുണ്ടായി
ഡ്രൈവറെ നിസാര പരിക്കുകളോടെ മാഹി ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Post a Comment