*മാഹി അഖിലേന്ത്യ സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്*
*ബേബി ബേക്സ് ഹണ്ടേർസ് കൂത്തുപറമ്പ് വിജയിച്ചു*
മാഹി: മാഹി സ്പോർട്സ് ആന്റ് ലൈബ്രറി കലാസമിതിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന 40-ാ മത് അഖിലേന്ത്യ ഫ്ളഡ്ലൈറ്റ് സെവൻസ് ഫുട്ബാൾ ടൂർണ്ണമെന്റിന്റെ ആറാം മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ബേബി ബേക്സ് ഹണ്ടേർസ് കൂത്തുപറമ്പ് എം സി മാവൂർ ഓക്സിജൻ ഫാർമ്മ തൃശൂരിനെ പരാജയപ്പെടുത്തി.
ഹണ്ടേർസ് കൂത്തുപറമ്പിന് വേണ്ടി താജു , ഒലിവർ , അഭിഷേക്
എന്നിവർ ഓരോ ഗോളുകൾ വീതം നേടി
മത്സരത്തിലെ മാൻ ഓഫ് ദ മാച്ചായി ഹണ്ടേർസ് താരം കില്ലറിനെ തിരഞ്ഞെടുത്തു.
വിശിഷ്ടാതിഥികളായ
രാജീവ് ഗാന്ധി ആയുർവേദ കോളേജ് ഡോ. പ്രൊഫ.ജെയിംസ് ചാക്കോ
മാഹി സ്പാർട്സ് ക്ളബ് അംഗങ്ങളായ ചാരോത്ത് ആനന്ദ്, ഹേമചന്ദ്രൻ എന്നിവർ കളിക്കാരെ പരിചയപ്പെട്ടു
നാളെ വ്യാഴാഴ്ച്ച ഗ്രൗണ്ടിൽ മത്സരമുണ്ടാവില്ല
വെള്ളിയാഴ്ച്ച ആർ കെ ബിൽഡേർസ് കെ ആർ എസ് സി കോഴിക്കോട്, കേരള ലോട്ടറി ടൗൺ ടീം അരീക്കോടിനെ നേരിടും
Post a Comment