◾ഏത് ഓഫീസ് കേന്ദ്രീകരിച്ചാണ് സ്വർണം കടത്തിയതെന്ന് അറിയാമെന്നു മുഖ്യമന്ത്രി പിണറായി വിജയനെ പേരെടുത്തു പറയാതെ ആക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കണക്കു ചോദിക്കാൻ പാടില്ലെന്നാണ് കേരളത്തിലെ സർക്കാർ പറയുന്നത്. കണക്ക് ചോദിച്ചാൽ പദ്ധതികൾക്ക് തടസ്സമുണ്ടാക്കുകയാണ്. കേരളത്തിലെ സർക്കാർ അഴിമതിയും സ്വജനപക്ഷപാതവും നടത്തുകയാണ്. തൃശൂർ പൂരത്തെ തടസ്സപ്പെടുത്താൻ ശ്രമിച്ചു. ശബരിമലയുടെ കാര്യത്തിലും പിടിപ്പുകേടുണ്ടായി. കേരളത്തിൽ ഇടതു പക്ഷവും ഒറ്റസഖ്യമാണ്. ഇവർ കേരളത്തെ കൊള്ളയടിക്കാമെന്ന് മോദി ആരോപിച്ചു.
2024 | ജനുവരി 4 | വ്യാഴം | 1199 | ധനു 19 | അത്തം
➖➖➖➖➖➖➖➖
◾'മോദി ഗ്യാരണ്ടി'കൾ എണ്ണിയെണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. ബിജെപി തൃശൂരിൽ സംഘടിപ്പിച്ച 'സ്ത്രീശക്തി മോദിക്കൊപ്പം' മഹിളാ സമ്മേളനത്തിൽ അദ്ദേഹം പ്രസംഗിക്കുകയായിരുന്നു. 'മോദിയുടെ ഗ്യാരണ്ടിയാണു നാട്ടിലെങ്ങും ചർച്ച. എന്നാൽ സ്ത്രീകളുടെ ശക്തിയാണ് നാട്ടിൽ വികസനമുണ്ടാക്കുന്നത്' എന്ന് പറഞ്ഞുകൊണ്ടാണ് 'മോദി ഗ്യാരണ്ടി'യെ കുറിച്ച് വിവരിക്കാൻ തുടങ്ങിയത്. നടപ്പാക്കിയ പദ്ധതികളെ മോദിയുടെ ഗ്യാരണ്ടി എന്ന് മലയാളത്തിൽ വിശേഷിപ്പിച്ചതായിരുന്നു പ്രസംഗം. തുടരെത്തുടരെ മോദി ഗ്യാരണ്ടി ആവർത്തിച്ചതോടെ രണ്ടു ലക്ഷത്തോളം വനിതകൾ തിങ്ങിനിറഞ്ഞ സദസും മോദി ഗ്യാരണ്ടി എന്ന് ഏറ്റുപറഞ്ഞു.
◾നിയമസഭകളിലും പാർലമെന്റിലും വനിതാ സംരക്ഷണം ഏർപ്പെടുത്തിയത് മാത്രമല്ല മോദി ഗ്യാരണ്ടിയെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. 10 കോടി ഉജ്ജ്വല ഗ്യാസ് മോദിയുടെ ഗ്യാരണ്ടിയാണ്. 12 കോടി കുടുംബങ്ങൾക്ക് ശൗചാലയം മോദി ഗ്യാരണ്ടിയാണ്. അഞ്ചു ലക്ഷം രൂപവരെ സൗജന്യ ചികിത്സാ സൗകര്യവും സൈനിക സ്‌കൂളുകളിൽ സ്കൂളുകൾക്ക് സംരക്ഷണവും സംഘർഷ മേഖലകളിൽ നിന്ന് മലയാളികളെ നാട്ടിലെത്തിച്ചതും മോദിയുടെ ഗ്യാരണ്ടിയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
◾എൻഡിഎ സർക്കാരിനു നാലു ജാതികളാണ് പ്രധാനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ദരിദ്രർ, യുവാക്കൾ, കർഷകർ, സ്ത്രീകൾ തുടങ്ങിയ നാലു വിഭാഗങ്ങളേയും സർക്കാർ സഹായിക്കുകയാണ്. ഇടതുപക്ഷവും അവരെ ഗൗനിച്ചിരുന്നില്ല. എല്ലാ മതവിഭാഗങ്ങളെയും ബിജെപിയെയും ബഹുമാനിക്കുന്നു. ക്രിസ്മസ് വിരുന്നിന് എത്തിയവർ സർക്കാരിനെ അഭിനന്ദിച്ചു. അവർക്ക് നന്ദി പറയുന്നുവെന്നും മോദി പറഞ്ഞു.
◾'കേരളത്തിലെ എന്റെ അമ്മമാരെ, സഹോദരിമാരെ' എന്ന് മലയാളത്തിൽ അഭിസംബോധന ചെയ്തുകൊണ്ടാണ് മോദി പ്രസംഗം ആരംഭിച്ചത്. കേന്ദ്രമന്ത്രി വി. മുരളീധരന്റെ പരിഭാഷ കഴിഞ്ഞ് ഓരോ തവണ പ്രസംഗം പുനരാരംഭിക്കുമ്പോഴും അതേ അഭിസംബോധന ആവർത്തിച്ചു. കേരളത്തിലെ വനിതകൾ സ്വാതന്ത്ര്യ സമര രംഗത്തും കായികം ഉൾപ്പെടെ വിവിധ മേഖലകളിലും മികച്ച സംഭാവനകൾ നൽകിയവരാണെന്നു മോദി പറഞ്ഞു. കേരളത്തിലെ വനിതകൾ അഭിമാന പുത്രിമാരാണ്. പലരുടേയും പേരെടുത്തു പറഞ്ഞെങ്കിലും തൃശൂരിൽ സ്ഥാനാർത്ഥിയായേക്കാവുന്ന സുരേഷ് ഗോപിയുടെ പേര് പരമാർശിച്ചില്ല.
◾തൃശൂര്‍ സ്വരാജ് റൗണ്ടില്‍ തുറന്ന ജീപ്പില്‍ റോഡ് ഷോ നടത്തിയശേഷമാണ് തേക്കിന്‍കാട് മൈതാനിയിലെ വേദിയിലേക്കു മോദി എത്തിയത്. റോഡ് ഷോ കാണാന്‍ റോഡരികില്‍ ബാരിക്കേഡുകള്‍ക്കപ്പുറത്തു കാത്തു നിന്ന ജനത്തിന് മോദി അഭിവാദ്യമേകി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍, സുരേഷ് ഗോപി, മഹിളാ മോര്‍ച്ച സംസ്ഥാന അധ്യക്ഷ സി നിവേദിത എന്നിവര്‍ മോദിക്കൊപ്പം ഉണ്ടായിരുന്നു.
◾പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ പ്രതീക്ഷയുണ്ടെന്ന് സിനിമാ നടി ശോഭന 'സ്ത്രീശക്തി മോദിക്കൊപ്പം' വേദിയില്‍ പ്രസംഗിച്ചു. പി.ടി ഉഷ, മിന്നു മണി, ബീന കണ്ണന്‍, ഉമ പ്രേമന്‍, പത്മശ്രീ ഡോ. ശോശാമ്മ ഐപ്, ഡോ. എം.എസ്. സുനില്‍, വൈക്കം വിജയലക്ഷ്മി, മറിയക്കുട്ടി തുടങ്ങി വിവിധ മേഖലകളില്‍ ശ്രദ്ധേയരായ വനിതാ പ്രതിഭകള്‍ വേദിയിലുണ്ടായിരുന്നു. ബീന കണ്ണന്‍ വെള്ളിനൂലുകൊണ്ടു തയാറാക്കിയ ഷാള്‍ മോദിയെ അണിയിച്ചു.
◾കേരള എന്‍ജിനീയറിംഗ് പരീക്ഷ ഇനി മുതല്‍ ഓണ്‍ലൈനായി നടത്തും. മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്. ഈ വര്‍ഷം മുതല്‍ കീം പരീക്ഷ ഓണ്‍ലൈനാകും. ജെ.ഇ.ഇ. മാതൃകയിലാണ് ഇനി പരീക്ഷ നടത്തുക.
◾സംസ്ഥാനത്തു ഭൂമി തരംമാറ്റത്തിനുള്ള അപേക്ഷകള്‍ തീര്‍പ്പാക്കാന്‍ ആര്‍.ഡി.ഒ. ഓഫിസുകള്‍ കേന്ദ്രീകരിച്ച് അദാലത്തുകള്‍ നടത്തുമെന്നു റവന്യൂ മന്ത്രി കെ. രാജന്‍. ജനുവരി 15 നു മാനന്തവാടിയില്‍ അദാലത്ത് ആരംഭിക്കും. ഫെബ്രുവരി 17 ന് ഫോര്‍ട്ട്‌കൊച്ചിയില്‍ സമാപിക്കും. സംസ്ഥാനത്തെ 27 ആര്‍.ഡി ഓഫീസുകളിലും അദാലത്ത് സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
◾ജയിലുകളില്‍ ജാതിവിവേചനം ഉണ്ടെന്ന് ആരോപിച്ചുള്ള ഹര്‍ജികളില്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനും കേരളം ഉള്‍പെടെ ഏഴു സംസ്ഥാനങ്ങള്‍ക്കും നോട്ടീസയച്ചു. കേരളത്തിനു പുറമേ, തമിഴ്നാട്, മഹാരാഷ്ട്ര, ജാര്‍ക്കണ്ഡ്, ഒഡീഷ, പഞ്ചാബ്, തെലുങ്കാന, ആന്ധ്രപ്രദേശ്, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങള്‍ക്കാണു നോട്ടീസ്.
◾ബിഷപ്പുമാര്‍ക്കെതിരായ പരാമര്‍ശത്തില്‍ മന്ത്രി സജി ചെറിയാനെതിരെ പരാതി. ബിജെപി കണ്‍വീനറും അഡ്വക്കേറ്റുമായ ആലപ്പുഴയിലെ ഹരീഷ് ആര്‍ കാട്ടൂരാണ് ജില്ലാ പൊലീസ് മേധാവിക്കു പരാതി നല്‍കിയത്. ബിഷപ്പുമാര്‍ക്കെതിരായ പ്രസ്താവന മതസ്പര്‍ദ്ധ ഉണ്ടാക്കുന്നതാണെന്നാണ് പരാതിയില്‍ പറയുന്നത്.
◾സഹകരണ നിക്ഷേപ സമാഹരണം ഈ മാസം പത്തിന് ആരംഭിക്കും. 9000 കോടി രൂപയുടെ നിക്ഷേപം സമാഹരിക്കുമെന്ന് മന്ത്രി വി.എന്‍ വാസവന്‍. ഫെബ്രുവരി 10 വരെയാണു നിക്ഷേപ സമാഹരണം.
◾കരുവന്നൂര്‍ സഹകരണ ബാങ്കിലെ നിക്ഷേപകര്‍ക്ക് 103 കോടി രൂപ തിരിച്ചു നല്‍കിയെന്ന് മന്ത്രി വി.എന്‍. വാസവന്‍. സഹകരണ ബാങ്ക് പൂര്‍വ സ്ഥിതിയിലേക്ക് വൈകാതെ എത്തുമെന്നും മന്ത്രി പറഞ്ഞു.
◾മലപ്പുറം കോട്ടക്കല്‍ നഗരസഭ ചെയര്‍പേഴ്സനായി മുസ്ലിം ലീഗിലെ ഡോ. കെ ഹനീഷയെ തെരഞ്ഞെടുത്തു. ഒരു സിപിഎം കൗണ്‍സിലറുടേത് ഉള്‍പ്പെടെ 20 വോട്ടാണ് ഹനീഷയ്ക്ക് ലഭിച്ചത്. ഒരു സി പി എം കൗണ്‍സിലര്‍ വോട്ടെടുപ്പില്‍നിന്നു വിട്ടു നിന്നു. സിപിഎമ്മിന്റെ ചെയര്‍പേഴ്സണ്‍ സ്ഥാനാര്‍ഥിക്ക് ഏഴു വോട്ടു ലഭിച്ചു.
◾അബുദാബിയില്‍ നിന്ന് തിരുവനന്തപുരത്തേക്കും കോഴിക്കോടേക്കും ഇത്തിഹാദ് പ്രതിദിന വിമാന സര്‍വീസുകള്‍ ആരംഭിച്ചു. ഇതോടെ ഈ സെക്ടറുകളില്‍ 363 സീറ്റുകള്‍ കൂടി പ്രതിദിനം അധികമായി ലഭിക്കും.
◾പിഎസ്സി 179 തസ്തികകളിലേക്കു നിയമനത്തിനുള്ള വിജ്ഞാപനം പുറത്തിറങ്ങി. ഏഴാം ക്ലാസ്, പത്താം ക്ലാസ്, ഡിഗ്രി എന്നിങ്ങനെ യോഗ്യതയുള്ളവര്‍ക്ക് വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം. ലാസ്റ്റ് ഗ്രേഡ്, എല്‍പി - യുപി സ്‌കൂള്‍ അധ്യാപകര്‍, പൊലീസ് കോണ്‍സ്റ്റബിള്‍, എസ്ഐ, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ എന്നിങ്ങനെ 179 തസ്തികകളിലാണ് നിയമനം.
◾കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളജിലെ യൂണിയന്‍ ഓഫീസ് സാമൂഹ്യ ദ്രോഹികള്‍ കത്തിച്ചു. കോളേജ് യൂണിയന്‍ കെഎസ് യു പിടിച്ചെടുത്തതിനുശേഷം നവീകരിച്ച യൂനിയന്‍ ഓഫീസാണ് തീവച്ചത്.
◾ഹോസ്റ്റലില്‍ രാത്രി പത്തിനു തിരിച്ചെത്തണമെന്ന് ആവശ്യപ്പെട്ടതിനു പ്രതിഷേധവുമായി കുസാറ്റിലെ വിദ്യാര്‍ഥികള്‍. രാത്രി പതിനൊന്നിനു തിരിച്ചെത്തിയാല്‍ മതിയെന്ന നിലവിലുള്ള ചട്ടം പത്തം മണിയാക്കി കുറച്ചതിനെതിരേ എസ്.എഫ്.ഐ, കെ.എസ്.യു പ്രവര്‍ത്തകരാണ് ഹോസ്റ്റലുകള്‍ക്കു മുന്നില്‍ പ്രതിഷേധിച്ചത്. അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്കും വിദ്യാര്‍ഥികള്‍ ഉപരോധിച്ചു.
◾സംസ്ഥാന കായിക വകുപ്പ് 23 മുതല്‍ സംഘടിപ്പിക്കുന്ന പ്രഥമ അന്താരാഷ്ട്ര കായിക ഉച്ചകോടിയുടെ ഭാഗമായി കായിക, ആരോഗ്യ മേഖലയിലെ സംരംഭകര്‍ക്കു ബയര്‍- സെല്ലര്‍ മീറ്റ് നടത്തും. സ്പോര്‍ട്സ്, ഹെല്‍ത്ത്, വെല്‍നസ്, സ്പോര്‍ട്സ് ഇന്‍ഫ്ര, ട്രെയ്നിംഗ് തുടങ്ങിയ മേഖലകളിലെ സംരംഭകര്‍ക്കു പങ്കെടുക്കാം. രജിസ്ട്രേഷന്‍ ആരംഭിച്ചു.
◾വന്യമൃഗത്തെ വേട്ടയാടി കറിയാക്കി ഭക്ഷിച്ചതിന് ഇടുക്കി ശാന്തമ്പാറയിലെ ജി എ പ്ലാന്റേഷനില്‍ അതിഥികളായെത്തിയവരും ജീവനക്കാരും അറസ്റ്റിലായി. വനംവകുപ്പ് നടത്തിയ പരിശോധനയിലാണ് തോക്കും, മുള്ളന്‍ പന്നിയുടെ ഇറച്ചിയും പിടിച്ചെടുത്തത്. പീരുമേട് സ്വദേശി പൂവത്തിങ്കല്‍ ജോര്‍ജിന്റെ ഭാര്യ ബീന, ശാന്തമ്പാറ സ്വദേശി വര്‍ഗീസ്, വണ്ടിപ്പെരിയാര്‍ സ്വദേശി മനോജ്, തിരുവന്തപുരം സ്വദേശികളായ അസ്മുദീന്‍, റസൂല്‍ഖാന്‍, ഇര്‍ഷാദ് , പത്തനംതിട്ട സ്വദേശി രമേശ് കുമാര്‍ എന്നിവരാണ് പിടിയിലായത്.
◾മുക്കുപണ്ടം പണയംവച്ച കേസില്‍ ഹണി ട്രാപ്പ് കേസിലെ പ്രതി തൃശൂര്‍ സ്വദേശി രുക്സാന മാവേലിക്കര പൊലീസിന്റെ പിടിയിലായി. മാവേലിക്കരയിലെ ധനകാര്യ സ്ഥാപനത്തില്‍നിന്ന് ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ തട്ടിയ കേസിലാണ് അറസ്റ്റ്.
◾സഹകരണ സംഘങ്ങള്‍ പേരിനൊപ്പം ബാങ്ക് എന്ന് ചേര്‍ക്കരുതെന്ന് റിസര്‍വ് ബാങ്കിന്റെ മുന്നറിയിപ്പ്. സഹകരണ സംഘങ്ങള്‍ ബാങ്ക് എന്ന് പേരിനൊപ്പം ചേര്‍ക്കുന്നത് നിയമവിരുദ്ധമാണെന്നും നടപടിയെടുക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
◾കാമുകനായിരുന്ന ഗുണ്ടാ നേതാവ് സന്ദീപ് ഗഡോളിയെ വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയെന്ന കേസിലെ മുഖ്യപ്രതിയും മോഡലുമായ ദിവ്യ പഹുജയെ കൊന്ന കേസില്‍ ഹോട്ടലുടമ അടക്കം മൂന്നു പേര്‍ അറസ്റ്റില്‍. കൊലപാതകം നടന്ന ഡല്‍ഹിയിലെ സിറ്റി പോയിന്റ് ഹോട്ടലിന്റെ ഉടമ അഭിജിത്ത് സിംഗ്, ജീവനക്കാരായ പ്രകാശ്, ഇന്ദ്രജ് എന്നിവരാണു പിടിയിലായത്. അഭിജിത്താണു കൊലപ്പെടുത്തിയത്. മൃതദേഹം ഉപേക്ഷിക്കാന്‍ പ്രകാശിനും ഇന്ദ്രജിനും 10 ലക്ഷം രൂപ നല്‍കി. മൃതദേഹം കണ്ടെത്താനായിട്ടില്ല. 2016 ല്‍ മുംബൈയിലാണ് സന്ദീപ് ഗഡോലി കൊല്ലപ്പെട്ടത്. പൊലീസിന് ദിവ്യയാണ് വിവരങ്ങള്‍ ചോര്‍ത്തിയതെന്ന് പരാതി ഉയര്‍ന്നതോടെയാണ് ദിവ്യയെ കേസില്‍ പ്രതിയാക്കിയത്. ഏഴു വര്‍ഷം ജയിലിലായിരുന്ന ദിവ്യക്കു ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചതോടെ കഴിഞ്ഞ വര്‍ഷം ജൂണിലാണു പുറത്തിറങ്ങിയത്.
◾പോലീസിന്റെ കസ്റ്റഡിയില്‍നിന്നു മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്റിലെ പുകയാക്രമണ കേസിലെ പ്രതി നീലം ആസാദ് നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. വിചാരണ കോടതി പരിഗണിക്കട്ടെയെന്നാണ് ഹൈക്കോടതി പറഞ്ഞത്.
◾പാര്‍ലമെന്റില്‍നിന്ന് പുറത്താക്കിയതിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയുമായ മഹുവ മൊയ്ത്ര നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി ലോക്സഭാ സെക്രട്ടറിയേറ്റിന്റെ മറുപടി തേടി. കേസ് മാര്‍ച്ച് 11 നു പരിഗണിക്കും.
◾ആന്ധ്ര മുന്‍ മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയുടെ ഭാര്യ വൈ എസ് വിജയമ്മയും മകള്‍ ശര്‍മിളയ്ക്കൊപ്പം കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കും. ഇന്ന് വൈഎസ്ആര്‍ടിപി എന്ന തന്റെ പാര്‍ട്ടിയെ കോണ്‍ഗ്രസില്‍ ലയിപ്പിച്ചുകൊണ്ടുള്ള പ്രഖ്യാപനം നടത്തിയേക്കും.
◾അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠയ്ക്കു ശ്രീരാമന്റെ പഴയ വിഗ്രഹം ഉപയോഗിക്കാത്തത് എന്തുകൊണ്ടാണെന്ന് കോണ്‍ഗ്രസ് നേതാവ് ദ്വിഗ് വിജയ് സിംഗ്. പ്രതിഷ്ഠാ ചടങ്ങിലേക്ക് തനിക്കു പ്രത്യേക ക്ഷണത്തിന്റെ ആവശ്യമില്ല. ശ്രീരാമന്‍ ഹൃദയത്തിലുണ്ട്. അദ്ദേഹം പറഞ്ഞു.
◾അയോധ്യയിലെ രാമക്ഷേത്രത്തിനെതിരെ പോസ്റ്റിട്ടതിന് ഉത്തര്‍പ്രദേശ് എടിഎസ് ഒരാളെ അറസ്റ്റു ചെയ്തു. മതസ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ എക്സില്‍ പോസ്റ്റിട്ടതിനാണ് അറസ്റ്റ്.ഝാന്‍സി സ്വദേശി ജിബ്രാന്‍ മക്രാണിയാണ് അറസ്റ്റിലായത്.
◾അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്കു ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്ത രാമായണം പരമ്പരയില്‍ സീതയായി അഭിനയിച്ച ദീപിക ചിക്ലിയക്കു ക്ഷണം. പങ്കെടുക്കുമെന്നു ദീപിക അറിയിച്ചു.
◾അയോധ്യയിലെ ബാബറി മസ്ജിദ് തകര്‍ത്തതിനെ തുടര്‍ന്നുണ്ടായ കലാപത്തില്‍ പങ്കെടുത്ത 50 കാരനെ കര്‍ണാടക പൊലീസ് അറസ്റ്റു ചെയ്തു. 1992 ല്‍ ബാബറി മസ്ജിദ് തകര്‍ത്ത് 30 വര്‍ഷത്തിനു ശേഷമാണ് ഹുബ്ബള്ളി ജില്ലയിലെ ശ്രീകാന്ത് പൂജാരിയെ അറസ്റ്റു ചെയ്തത്.
◾ഇന്ത്യന്‍ വംശജരായ കോടീശ്വര കുടുംബം അമേരിക്കയില്‍ ആത്മഹത്യ ചെയ്തതല്ലെന്നും കൊലപാതകമാണെന്നും പൊലീസ്. യുഎസിലെ മസാച്യുസെറ്റ്‌സില്‍ രാകേഷ് കമാല്‍ (57), ഭാര്യ ടീന (54), 18 വയസുള്ള മകള്‍ അരിയാന എന്നിവരെ പുറത്തുള്ള ആരോ കൊലപ്പെടുത്തിയതാണ്. മരിച്ചു കിടന്നിരുന്ന രാകേഷിന്റെ കൈയ്യിലുണ്ടായിരുന്ന തോക്കിലെ ബുള്ളറ്റുകളല്ല ശരീരത്തിലേറ്റതെന്ന് പോലീസ് കണ്ടെത്തി.
◾തെക്കന്‍ ഇറാനിലെ കെര്‍മാനില്‍ ഇരട്ട സ്ഫോടനത്തില്‍ 103 പേര്‍ കൊല്ലപ്പെട്ടു. 160 പേര്‍ക്ക് പരിക്കേറ്റു. കൊല്ലപ്പെട്ട കമാന്‍ഡര്‍ ഖാസിം സൊലൈമാനിയുടെ ഖബറിനു സമീപമാണ് സ്ഫോടനം നടന്നത്. ഖാസിം സൊലൈമാനിയുടെ അനുസ്മരണ ചടങ്ങിനിടെയാണ് സ്ഫോടനം ഉണ്ടായത്.
◾ഇന്ത്യാ- ദക്ഷിണാഫ്രിക്കാ രണ്ടാം ടെസ്റ്റ് ക്രിക്കറ്റ് മത്സരം നടക്കുന്ന കേപ്ടൗണിലെ ന്യൂലാണ്ട് ക്രിക്കറ്റ് പിച്ചില്‍ ബാറ്റിംഗ് ദുരന്തം. രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനമായ ഇന്നലെ മാത്രം വീണത് 23 വിക്കറ്റുകള്‍. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയെ വെറും രണ്ട് മണിക്കൂര്‍ കൊണ്ടാണ് ഇന്ത്യന്‍ പേസര്‍മാര്‍ കൂടാരം കയറ്റിയത്. അതും വെറും 55 റണ്‍സിന് . ഇന്ത്യക്ക വേണ്ടി മുഹമ്മദ് സിറാജ് 6 വിക്കറ്റെടുത്തു.ബുമ്രക്കും മുകേഷ് കുമാറിനും രണ്ട് വിക്കറ്റ് വീതം കിട്ടി. തുടര്‍ന്ന് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയുടെ തുടക്കം ഭേദപ്പെട്ടതായിരുന്നെങ്കിലും ഇന്ത്യയും 153 ന് നിലംപൊത്തി. 153 ന് നാല് എന്ന നിലയില്‍ നിന്നിരുന്ന ഇന്ത്യയുടെ ബാക്കിയുള്ള ആറ് വിക്കറ്റുകള്‍ അതേ സ്‌കോറില്‍ തന്നെ പറപറന്നു. ഇന്ത്യയുടെ ആറ് ബാറ്റര്‍മാര്‍ സംപൂജ്യരായാണ് മടങ്ങിയത്. റബാദയും എന്‍ഗിടിയും ബര്‍ഗറും മൂന്ന് വീതം വിക്കറ്റ് വീഴ്ത്തി. തുടര്‍ന്ന് രണ്ടാമിന്നിംഗ്സിനിറങ്ങിയ ദക്ഷിണാഫ്രിക്ക ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ 62 ന് 3 എന്ന നിലയിലാണ്.
◾അധിക വരുമാനം നേടുന്നതിനായി പ്ലാറ്റ്ഫോം ഫീസ് കുത്തനെ ഉയര്‍ത്തി ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമുകള്‍. ഇഷ്ട ഭക്ഷണത്തിന്റെ യഥാര്‍ത്ഥ വിലയ്ക്ക് പുറമേ, ഡെലിവറി ചാര്‍ജ്, പാക്കേജിംഗ് ഫീസ്, ജിഎസ്ടി തുടങ്ങിയ അധിക ബാധ്യതകള്‍ വരുമെങ്കിലും, ഭക്ഷണം ബുക്ക് ചെയ്യുന്നവരുടെ എണ്ണത്തില്‍ യാതൊരു കുറവും ഉണ്ടാകാറില്ല. ഈ സാഹചര്യത്തില്‍ കഴിഞ്ഞ ഓഗസ്റ്റ് മാസം സൊമാറ്റോ ഓരോ ഇടപാടിനും 2 രൂപ വീതം പ്ലാറ്റ്ഫോം ഫീസ് ഈടാക്കി തുടങ്ങിയിരുന്നു. പിന്നീട്, മാസങ്ങള്‍ക്ക് ശേഷം അത് 3 രൂപയാക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ 2024 ജനുവരി ഒന്നിന് പ്രാബല്യത്തില്‍ വന്ന വിധത്തില്‍ തിരഞ്ഞെടുക്കപ്പെട്ട നഗരങ്ങളില്‍ പ്ലാറ്റ്ഫോം ഫീസ് 4 രൂപയാക്കി ഉയര്‍ത്തിയിരിക്കുകയാണ് സൊമാറ്റോ. സൊമാറ്റോയുടെ ഗോള്‍ഡ് ഉപഭോക്താക്കളില്‍ നിന്നും പ്ലാറ്റ്ഫോം ഫീസ് ഈടാക്കുന്നുണ്ട്. ന്യൂ ഇയര്‍ ആഘോഷ പശ്ചാത്തലത്തില്‍ ഓര്‍ഡറുകളുടെ എണ്ണം വലിയ തോതില്‍ ഉയര്‍ന്നപ്പോഴാണ് സൊമാറ്റോ പ്ലാറ്റ്ഫോം ഫീസ് കൂട്ടിയത്. സമാനമായ തരത്തില്‍ സ്വിഗ്ഗിയും ഉപഭോക്താക്കളില്‍ നിന്ന് പ്ലാറ്റ്ഫോം ഫീസ് ഈടാക്കി തുടങ്ങിയിട്ടുണ്ട്. നിലവില്‍, ഒരു ഓര്‍ഡറിന് 3 രൂപ നിരക്കിലാണ് സ്വിഗ്ഗിയിലെ പ്ലാറ്റ്ഫോം ഫീസ്. ഘട്ടം ഘട്ടമായി പ്ലാറ്റ്ഫോം ഫീസ് ഉയര്‍ത്തുന്നതിലൂടെ ഉപഭോക്താക്കള്‍ക്ക് ഓരോ ഓര്‍ഡറിനും അധിക തുക നല്‍കേണ്ടിവരും.
◾ആദിവാസികള്‍ മാത്രം അഭിനയിച്ച ലോകത്തിലെ ആദ്യത്തെ സിനിമയായ 'ധബാരി ക്യുരുവി' തിയേറ്റര്‍ റിലീസിനൊരുങ്ങുന്നു.ദേശീയ പുരസ്‌കാര ജേതാവ് പ്രിയനന്ദനന്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ജനുവരി 5 നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. പൂര്‍ണമായും ഇരുള ഭാഷയില്‍ ചിത്രീകരിച്ച സിനിമ അമേരിക്കയിലെ ഓസ്റ്റിന്‍, ഗോവയിലെ ഇന്ത്യന്‍ പനോരമ, കേരള രാജ്യാന്തര ചലച്ചിത്ര മേള എന്നിവിടങ്ങളിലടക്കം നിരവധി അന്താരാഷ്ട്ര വേദികളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ആദിവാസി പെണ്‍കുട്ടികളുടെ ജീവിതവും അതുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങളുമാണ്ധബാരി ക്യുരുവിയുടെ പ്രമേയം. മീനാക്ഷി, ശ്യാമിനി, അനുപ്രശോഭിനി, നഞ്ചിയമ്മ, മുരുകി, മല്ലിക, ഗോക്രി ഗോപാലകൃഷ്ണന്‍, മുരുകന്‍, കൃഷ്ണദാസ് തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. അജിത് വിനായക ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ്, ഐവാസ് വിഷ്വല്‍ മാജിക് എന്നിവയുടെ ബാണറുകളില്‍ നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിന് പ്രിയനന്ദനന്‍, കുപ്പുസ്വാമി മരുതന്‍, സ്മിത സൈലേഷ്, കെ.ബി.ഹരി, ലിജോ പാണാടന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയെഴുതിയിരിക്കുന്നത്. 'അച്ഛന്‍ ആരെന്നറിയാത്ത പക്ഷി' എന്നാണ് ധബാരി ക്യുരുവി എന്ന വാക്കിന്റെ അര്‍ത്ഥം.
◾കഴിഞ്ഞ വര്‍ഷം മലയാള സിനിമയ്ക്ക് നഷ്ടക്കണക്കുകളുടെ വര്‍ഷമായിരുന്നു. 700 കോടിയോളം രൂപയാണ് മലയാള സിനിമയ്ക്ക് സംഭിച്ച നഷ്ടം. എന്നാല്‍ അന്യഭാഷ ചിത്രങ്ങള്‍ കേരളത്തില്‍ തകര്‍ത്തോടുകയും ചെയ്തു. കേരളത്തിലെ തിയേറ്ററുകളില്‍ വന്‍ വിജയം നേടിയത് കോളിവുഡ് സിനിമകളാണ്. തമിഴ് സിനിമാ മേഖല റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച വര്‍ഷം കൂടിയായിരുന്നു 2023. കഴിഞ്ഞ വര്‍ഷം കേരളത്തില്‍ ഏറ്റവുമധികം കളക്ഷന്‍ നേടിയ 10 ചിത്രങ്ങളുടെ കളക്ഷന്‍ മാത്രം നോക്കിയാല്‍ 167 കോടി രൂപ വരും. കേരളത്തില്‍ കഴിഞ്ഞ വര്‍ഷം ഏറ്റവും കളക്ഷന്‍ നേടിയത് വിജയ് ചിത്രം 'ലിയോ' ആണ്. 60 കോടി. രജനികാന്ത് 'ജയിലര്‍' 57.75 കോടിയാണ് നേടിയത്. മണിരത്‌നത്തിന്റെ 'പൊന്നിയിന്‍ സെല്‍വന്‍' രണ്ടാം ഭാഗമാണ് കേരളത്തില്‍ നിന്നും കൂടുതല്‍ കളക്ട് ചെയ്ത സിനിമ 18 കോടി. അജിത്ത് ചിത്രം 'തുനിവ്' 4.9 കോടിയാണ് നേടിയത്. തമിഴകത്ത് വളരെ പെട്ടെന്ന് 100 കോടി കളക്ട് ചെയ്ത 'മാര്‍ക്ക് ആന്റണി' 4.1 കോടി രൂപയാണ് കേരളത്തില്‍ നേടിയത്. 'ജിഗര്‍തണ്ടാ ഡബിള്‍ എക്‌സ്' 3.65 കോടി നേടി. ഫഹദ് ഫാസില്‍ ഗംഭീര പ്രകടനം കാഴ്ചവച്ച 'മാമന്നന്‍' 2.5 കോടി രൂപയാണ് നേടിയത്. 'മാവീരന്‍' 1.8 കോടി രൂപയും ധനുഷിന്റെ 'വാത്തി' 0.8 കോടി രൂപയുമാണ് കേരള ബോക്‌സ് ഓഫീസില്‍ നിന്നും നേടിയത്.
◾പുതുവര്‍ഷത്തില്‍ ഇന്ത്യയില്‍ പുറത്തിറങ്ങുന്ന ആദ്യ മോട്ടോര്‍സൈക്കിളായി മാറി കവാസാക്കി എലിമിനേറ്റര്‍ 500. 5.62 ലക്ഷം രൂപയാണ് ഇന്ത്യന്‍ വിപണിയില്‍ ഇതിന്റെ എക്‌സ് ഷോറൂം വില. സികെഡി ഇറക്കുമതിയായാണ് എലിമിനേറ്റര്‍ 500 ഇന്ത്യയിലേക്ക് എത്തുന്നത്. അതുകൊണ്ടാണ് അതിന്റെ വില വളരെ ഉയര്‍ന്നത്. ഈ മോട്ടോര്‍സൈക്കിളില്‍ പുതിയ 451 സിസി പാരലല്‍ ട്വിന്‍ മോട്ടോര്‍ സ്ഥാപിച്ചിട്ടുണ്ട്. ഈ മോട്ടോറിന് 6.8 എംഎം നീളമുള്ള സ്‌ട്രോക്കും വലിയ എയര്‍ബോക്‌സും വലിയ 32 എംഎം ത്രോട്ടില്‍ ബോഡിയും ലഭിക്കുന്നു. 400 സിസിയെ അപേക്ഷിച്ച് കൂടുതല്‍ ടോര്‍ക്കും മികച്ച റൈഡബിലിറ്റിയും സൃഷ്ടിക്കുന്നതിനാണ് കവാസാക്കി ഈ എഞ്ചിന്‍ വികസിപ്പിച്ചിരിക്കുന്നത്. എഞ്ചിന്‍ 9,000 ആര്‍പിഎമ്മില്‍ പരമാവധി 45 എച്ച്പി കരുത്തും 6,000 ആര്‍പിഎമ്മില്‍ 42.6 എന്‍എം ടോര്‍ക്കും സൃഷ്ടിക്കുന്നു. എലിമിനേറ്റര്‍ 500 ഉയരം കുറഞ്ഞ റൈഡര്‍മാരെ ആകര്‍ഷിക്കും. അതിന്റെ കുറഞ്ഞ സീറ്റ് ഉയരം 734 എംഎം ആണ്. കവാസാക്കി വള്‍ക്കന്‍ 650 പോലെ, ഈ മോട്ടോര്‍സൈക്കിളിലും കവാസാക്കിയുടെ എര്‍ഗോ-ഫിറ്റ് സംവിധാനമുണ്ട്, ഇത് വിവിധ ഓപ്ഷണല്‍ ഹാന്‍ഡില്‍ബാര്‍, ഫുട് പെഗ് സെറ്റ്-അപ്പുകള്‍ എന്നിവയില്‍ നിന്ന് തിരഞ്ഞെടുക്കാന്‍ ഉപഭോക്താക്കളെ അനുവദിക്കുന്നു. ഇതിന്റെ ഗ്രൗണ്ട് ക്ലിയറന്‍സ് 150 എംഎം ആണ്. ബൈക്കിന്റെ ഭാരം 176 കിലോഗ്രാം ആണ്. ഇത് 235 കിലോഗ്രാം വള്‍ക്കന്‍ എസിനേക്കാള്‍ വളരെ കുറവാണ്.
◾കല, സാഹിത്യം, ശാസ്ത്രം, മതം എന്നിങ്ങനെ വിവിധ വിഷയങ്ങളെ ലളിതമായ ഭാഷയില്‍ അവതരിപ്പിച്ച ദാര്‍ശനികനായ ഗുരു നിത്യചൈതന്യയതിയുടെ നിരീക്ഷണങ്ങളും അഭിപ്രായങ്ങളും ചിന്തയുടെ വിശാലമായ വാതായനം തുറന്നുതരുന്നു. ബാഹ്യലോകവും ആന്തരികലോകവും കൂടിച്ചേരുന്ന മനുഷ്യന്‍ എന്ന പ്രതിഭാസത്തെ മനസ്സിലാക്കാന്‍ പ്രാപ്തമാക്കുന്ന മൗലികമായ ദര്‍ശനമാണ് ഈ പുസ്തകം. ജീവിതം എന്ന പദ്ധതിയും അതിന്റെ സാക്ഷാത്കാരവും, മരണവും മരണാനന്തരജീവിതവും, വേറൊരു ചാതുര്‍വര്‍ണ്യം... തുടങ്ങി ഗുരു നിത്യചൈതന്യയതിയുടെ ഇതുവരെ സമാഹരിക്കപ്പെടാത്ത ലേഖനങ്ങള്‍ അടങ്ങിയ സമാഹാരം. ഒപ്പം പെണ്ണമ്മയ്‌ക്കെഴുതിയ കത്തുകളും. 'ജീവിതം മരണം സൗന്ദര്യം വിമുക്തി'. നിത്യ ചൈതന്യ യതി. മാതൃഭൂമി ബുക്സ്. വില 313 രൂപ.
◾55 വയസ്സിന് മുമ്പ് ഉയർന്ന രക്തസമ്മർദ്ദവും ഉയർന്ന കൊളസ്‌ട്രോൾ തോതും വരുന്നത് ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുന്നതായി പഠനം. 2,96,131 പേരിൽ നടത്തിയ പഠനത്തിന്റെ റിപ്പോർട്ട് പ്ലോസ് വൺ ജേണലിൽ പ്രസിദ്ധീകരിച്ചു. പഠനത്തിൽ പങ്കെടുത്തവരിൽ 1,36,648 പേർ ഉയർന്ന കൊളസ്‌ട്രോൾ തോതുള്ളവരും 1,35,431 പേർ ഉയർന്ന രക്തസമ്മർദ്ദമുള്ളവരും 24,052 പേർ ഹൃദ്രോഗികളായിരുന്നു. ജനിതകപരമായി തന്നെ ഉയർന്ന എൽഡിഎൽ കൊളസ്‌ട്രോൾ തോതും സിസ്റ്റോളിക് രക്തനിർണ്ണയമുള്ള വ്യക്തികൾക്ക് അവരുടെ രോഗാവസ്ഥയിൽ പ്രായമേതായാലും ഹൃദ്രോഗ സാധ്യതയുണ്ടെന്ന് ഗവേഷണ റിപ്പോർട്ട് ചൂണ്ടിക്കാട്ടി. ചെറുപ്രായത്തിലോ മധ്യവയസ്സിലോ തന്നെ ഈ രോഗങ്ങളുള്ളവർക്ക് പിന്നീട് ഇത് കുറഞ്ഞാൽ പോലും ഹൃദ്രോഗ സാധ്യതയുണ്ടെന്നും റിപ്പോർട്ട് പറയുന്നു. വ്യക്തിയുടെ ആരോഗ്യത്തിൽ നീണ്ടുനിൽക്കുന്ന പ്രത്യാഘാതങ്ങളുണ്ടാക്കാൻ കൊളസ്ട്രോളിനും രക്തസമ്മർദ്ദത്തിനും സാധിക്കുമെന്നും ഗവേഷകർ അടിയവരയിടുന്നു. ജീവിതശൈലിയാണ് ഉയർന്ന കൊളസ്ട്രോളിനും രക്തസമ്മർദ്ദത്തിനും കാരണമാകുന്ന പ്രധാന ഘടകം. അനാരോഗ്യകരമായ ഭക്ഷണക്രമം, അലസമായ ജീവിതശൈലി, പൊന്നത്തടി, അമിത മദ്യപാനം, പുകവലി എന്നിവ ഉയർന്ന രക്തസമ്മർദ്ദത്തിലേക്ക് നയിക്കാം. ടൈപ്പ് 2 പ്രമേഹം, പൊന്നത്തടി, സാച്ചുറേറ്റഡ് കൊഴുപ്പും ട്രാൻസ് കൊഴുപ്പും അമിതമായ ഭക്ഷണം, അലസ ജീവിതശൈലി, പുകവലി എന്നിവ കൊളസ്‌ട്രോൾ തോതും ഉയർത്താം.
നിലവിട്ടുയരുന്ന രക്തസമ്മർദ്ദം ഹൃദയത്തിന് മാത്രമല്ല വൃക്കകൾക്കും നാശം വരുത്താം. തലച്ചോറിലേക്കുള്ള രക്തവിതരണം പക്ഷാഘാതത്തിലേക്കും നയിക്കാം. സോഡിയം കുറഞ്ഞതും പൊട്ടാസിയം കൂടിയതുമായ ഭക്ഷണക്രമം, നിത്യവുമുള്ള വ്യായാമം, പുകവലി, മദ്യപാനം എന്നിവ ഒഴിവാക്കൽ, നിയന്ത്രണ നിയന്ത്രണം, ഇടയ്ക്കിടെയുള്ള പരിശോധന എന്നിവയെല്ലാം ഉയർന്ന രക്തസമ്മർദ്ദവും കൊളസ്ട്രോളും ഹൃദയത്തെ സംരക്ഷിക്കാൻ സഹായിക്കുന്നു.
*ശുഭദിനം*
Post a Comment