o ഗാലറികളിൽ ഫുട്ബോളിന്റെ ആവേശത്തിരമാലകൾ*
Latest News


 

ഗാലറികളിൽ ഫുട്ബോളിന്റെ ആവേശത്തിരമാലകൾ*

 *ഗാലറികളിൽ ഫുട്ബോളിന്റെ ആവേശത്തിരമാലകൾ*
 *ശ്രദ്ധേയമായി  ഗാലറിയിലെ ഏറിവരുന്ന പെൺസാന്നിധ്യം* 



മാഹി : മൈതാനത്തിന്റെ മധ്യഭാഗത്ത് നിന്നും തൊടുത്തു വിട്ട ഒരു ഷോട്ട്

 വായുവിലുയർന്ന് പൊങ്ങി മഴവില്ല് പോലെ വളഞ്ഞ് ഗോളിയെ നോക്കുകുത്തിയാക്കി പോസ്റ്റിലേക്ക് കയറിയപ്പോ  ഒരു നിമിഷത്തേക്ക് ഗാലറി സ്തംഭിച്ചു

പിന്നെ ആർപ്പു വിളിയായി.

മൈക്കിൽ നിന്നുയർന്ന കമന്റുകൾ ആർപ്പുവിളികളിൽ അലിഞ്ഞു പോയി.

മൈതാനത്ത് പന്തിന് വേണ്ടി പോര് മുറുകുമ്പോൾ ഗാലറിയിൽ തങ്ങളുടെ ഇഷ്ട ടീമിന് വേണ്ടിയുളള വാഗ്വാദങ്ങളും , ആർപ്പുവിളികളും മുറുകുന്നു.

ആദ്യദിനത്തിൽ ശോഷിച്ച ഗാലറികൾ പിന്നീട് തിങ്ങി നിറഞ്ഞപ്പോൾ ,

 ഫുട്ബോൾ ഗാലറികൾ പുരുഷന്മാരുടെ മാത്രം കുത്തകയല്ല എന്ന് തെളിയിച്ച് പെൺകൊടികളും ഗാലറികളിൽ തങ്ങളുടെ സാന്നിധ്യമറിയിച്ചു.


എതിരാളികളുടെ വല കുലുങ്ങുമ്പോൾ ആവേശത്താലുയരുന്ന പുരുഷാരവങ്ങൾക്കിടയിൽ കുട്ടികൾക്കും, സ്ത്രീകൾക്കും  പ്രവേശനം സൗജന്യമായ ഗാലറിയിൽ  ആവേശത്താലുയരുന്ന വളയിട്ട കൈകൾ തങ്ങളുടെ വരവറിയിച്ചു കഴിഞ്ഞു.


ഗാലറിയിലെ വീറും വാശിയും സംഘർഷത്തിലേക്ക് വരെ നയിക്കുമോയെന്ന സംശയം കളി കഴിയുമ്പോൾ നാളത്തെ മത്സരത്തിൽ കാണാമെന്ന് പറഞ്ഞ് കൈ കൊടുത്ത് പിരിയുമ്പോൾ അവിടെ അവസാനിക്കുന്നു.


ഇനി ഏതാനും മത്സരങ്ങൾ കൂടി മാത്രം ബാക്കി നില്ക്കെ വാശിയേറിയ പോരാട്ടങ്ങൾക്ക് സാക്ഷിയാവാൻ ആയിരങ്ങൾ ഗ്രൗണ്ടിലേക്കെത്തുമെന്ന സൂചനയാണ് കഴിഞ്ഞ മത്സരങ്ങളിലെ ഗാലറി കണക്കുകൾ സൂചിപ്പിക്കുന്നത്.




വൈകുന്നേരങ്ങളിലെ ഫുട്ബോൾ പ്രേമികളുടെ മൈതാനത്തേക്കുള്ള ഒഴുക്ക് അക്ഷരാർത്ഥത്തിൽ മാഹിയെ മറ്റൊരു ഉത്സവപ്പറമ്പാക്കി മാറ്റിയിരിക്കുകയാണ്









Post a Comment

Previous Post Next Post