*ഇരട്ടമെഡലിൽ തിളങ്ങി സഹോദരിമാർ . മാഹി വളവിൽ ദുർഗ്ഗ ഭവനിൽ ആഹ്ളാദ നിമിഷം*
മാഹി: തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ റോമ -അനാറ സഹോദരിമാർ മിന്നിത്തിളങ്ങിയപ്പോൾ നേടിയെടുത്തത് ഇരട്ട സ്വർണ്ണമടക്കം മൂന്ന് മെഡലുകൾ
25-ാമത് അണ്ടർ 68 കെ ജി ജൂനിയർ കേരള സ്റ്റേറ്റ് ഓപ്പൺ തൈക്വോണ്ടോ ചാമ്പ്യൻഷിപ്പിൽ കോറുഗിയിലും ജൂനിയർ ഗേൾസ് വിഭാഗത്തിൽ പുംസാഇയിലും റോമാ നിതേഷ് ഇരട്ട ഗോൾഡ് മെഡൽ നേടിയപ്പോൾ
അതേ വേദിയിൽ വെച്ച് അണ്ടർ 47 kg യിൽ സഹോദരി അനാറ നിതേഷ് സിൽവർ മെഡൽ നേടി
ജനുവരി 5, 6, 7 തിയ്യതികളിൽ
തിരുവനന്തപുരത്ത് വച്ച് നടന്ന മത്സരത്തിലാണ് മെഡലുകൾ നേടിയത്
ഇരുവരും തലശ്ശേരി മാക്കൂട്ടത്തെ അമൃത വിദ്യാലയത്തിലെ വിദ്യാർത്ഥികളാണ്.
പ്ലസ്സ് വൺ വിദ്യാർത്ഥിനിയാണ് റോമ, സഹോദരി അനാറ ആറാം തരത്തിലും പഠിക്കുന്നു.
മെഡൽ നേടി നാടിന്റെയും ,സ്ക്കൂളിന്റെയും അഭിമാനമായി മാറിയതോടെ
വളവിൽ ദുർഗ്ഗ ഭവനിലേക്ക് അഭിനന്ദന പ്രവാഹമാണ്
മാഹി കോസ്റ്റൽ പോലീസ് ഹെഡ് കോൺസ്റ്റബിൾ മാഹി നിതേഷ് - ശബ്നം ദമ്പതികളുടെ മക്കളാണ് ഇരുവരും.



Post a Comment