മാഹി മേഖലാതല കായിക മേള സമാപിച്ചു.
പന്തക്കൽ: പി.എം. ശ്രീ ഐ.കെ. കുമാരൻ ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ മാഹി മേഖലാതല കായിക മേള സമാപിച്ചു.
സമാപന പരിപാടികൾ മാഹി റീജണൽ അഡ്മിനിസ്ട്രേറ്റർ ഉദ്ഘാടനം ചെയ്ത് വിജയികൾക്കുള്ള ' സമ്മാനദാനം നിർവ്വഹിച്ചു.
എൻ .സി.സി. ഓഫീസറായി നിയമനം നേടിയ കായികാധ്യാപിക എം.വിനീത , കായികരംഗത്ത് സംസ്ഥാന തലത്തിൽ അംഗീകാരം നേടിയ കായികാധ്യാപിക ജെ.സി. വിദ്യ , സർവ്വീസിൽ നിന്നു വിരമിക്കുന്ന കായികാധ്യാപിക കെ. ഗീത എന്നിവരെ ചടങ്ങിൻ ആദരിച്ചു.
കായിക മത്സരത്തിൽ വേഗമേറിയ ഓട്ടക്കാരനായ അബ്ദുൽ ജലീൽ കെ പി ( വി.എൻ. പി. എച്ച്.എച്ച്. എസ്.)
ഫാസ്റ്റ്സ്റ്റ് ഗേൾ അമൃത പി (.ഐ. കെ .കെ ജി എച്ച് എസ്.എസ്)
എന്നിവർക്ക് ഉപഹാരങ്ങൾ നല്കി അനുമോദിച്ചു.
ആൺകുട്ടികളുടെ വിഭാഗത്തിൽ
മുഹമ്മദ് സിനാൻ (അണ്ടർ 19, സി.ഇ.ബി.ജി.എച്ച്.എസ്.എസ്.)
അബ്ദുൽ ജലീൽ കെ പി അണ്ടർ 17, വി .എൻ .പി. ജി. എച്ച്.എസ്.എസ്)
അതീപ് (അണ്ടർ 14,ഐ കെ. കെ ജി. എച്ച്.എസ്.)
എന്നീ അത്ലറ്റുകളം
പെൺ കുട്ടികളുടെ വിഭാഗത്തിൽ
രമിത അണ്ടർ 19,ഐ കെ കെ ജി .എച്ച് .എസ് എസ്)
അമൃത അണ്ടർ 17,ഐ കെ. കെ ജി എച്ച് എസ് എസ്)
ആര്യനന്ദ അണ്ടർ 14, ഐ കെ കെ ജി എച്ച്.എസ്.എസ്)
എന്നിവരും വ്യക്തിഗത ചാമ്പ്യൻ പട്ടം കരസ്ഥമാക്കി.
വിവിധ കാറ്റഗറികളിലായി മാഹി. ജവഹർലാൽ നെഹ്റു ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, പിയെംശ്രി ഐ. കെ. കുമാരൻ ഹയർ സെക്കണ്ടറി സ്കൂൾ,വി.എൻ. പുരുഷോത്തമൻ ഗവ.ഹയർ സെക്കൻഡറി സ്കൂൾ, എക്സൽ പബ്ലിക്ക് സ്കൂൾ ചാലക്കര,ഗവ. മിഡിൽ സ്കൂൾ മാഹി എന്നീ വിദ്യാലയങ്ങൾ ആൺ പെൺ വിഭാഗത്തിൽ ചാമ്പ്യൻഷിപ്പുകൾ കരസ്ഥമാക്കി.
സോണൽ സെക്രട്ടറിയും കായികാധ്യാപികയുമായ കെ.സമീര കായിക മേളയുടെ റിപ്പോർട്ട് അവതരിപ്പിച്ചു.
വിദ്യാഭ്യാസ വകുപ്പ് മേലധ്യക്ഷൻ പി.പുരുഷോത്തമൻ സ്വാഗതവും കായികാധ്യാപകൻ സി. സജീന്ദ്രൻ നന്ദിയും പറഞ്ഞു..

Post a Comment