പൂർവ വിദ്യാർഥികൾ ഒത്തുകൂടി
മാഹി മഹാത്മാ ഗാന്ധി ആർട്സ് ആൻഡ് സയൻസ് കോളേജിലെ 1982-85 ബാച്ച് പൂർവ വിദ്യാർഥികൾ 39 വർഷത്തിന് ശേഷം പഴയ ക്ലാസ്സിൽ തന്നെ ഒത്തു കൂടി (ഇപ്പോഴത്തെ JNGHS). ശശി ലാൽ സ്വാഗതവും താജുദ്ധീൻ അധ്യക്ഷത വഹിച്ചു റഫീഖ് വട്ടൊത്ത് നന്ദിയും പറഞ്ഞു. കോളേജിലെ മുൻ ചെയർമാനും ഇപ്പോഴത്തെ MLA യുമായ രമേശ് പറമ്പത്ത് മുഖ്യ അതിഥി ആയി പങ്കെടുത്തു. അധ്യാപകരെ പങ്കെടുപ്പിച്ചു വിപുലമായി വീണ്ടും ഒത്തുകൂടാൻ തീരുമാനിച്ചു. തുടർന്ന് കരോക്കേ ഗാനവും ഉച്ച ഭക്ഷണവും കഴിഞ്ഞു പിരിഞ്ഞു.

Post a Comment