*മാഹി ശ്രീകൃഷ്ണ ക്ഷേത്രം ഏകാദശി മഹോത്സവത്തിന് കൊടിയേറി*
മാഹി : ഗുരുവായൂരിലെ കൊച്ചു ഗുരുവായൂരിലെ 83-ാമത്
ഏകാദശി മഹോത്സവത്തിന് ഞായറാഴ്ച്ച ക്ഷേത്രം തന്ത്രി പുല്ലഞ്ചേരി ഇല്ലം ലക്ഷ്മണൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ കൊടിയേറി
കൊടിയേറ്റത്തിന് ശേഷം ക്ഷേത്രത്തിൽ കലവറ നിറയ്ക്കൽ ചടങ്ങ് നടന്നു
തിങ്കളാഴ്ച്ച രാത്രി 9.30 ന് വയനാട് സാരംഗ് അവതരിപ്പിക്കുന്ന ഗാനമേള
ചൊവ്വാഴ്ച്ച രാത്രി 9 മണിക്ക് എസ് കെ ബി എസ് മഹിളാ സമാജത്തിന്റെ 25-ാം വാർഷികാഘോഷ പരിപാടികൾ
ബുധനാഴ്ച്ച രാത്രി 9.30 ന് എസ് കെ ബി എസ് യൂത്ത്വിംഗിന്റെ 52-ാം വാർഷികാഘോഷം
വ്യാഴാഴ്ച്ച രാത്രി 9.30 ന് പഞ്ചമി പെറ്റ പന്തിരുകുലം നാടകം
വെള്ളിയാഴ്ച്ച രാവിലെ 10 മണി മുതൽ പി കെ രാമൻ മെമ്മോറിയൽ 33-ാം വാർഷികാഘോഷം
ജനുവരി 20 ന് ശനിയാഴ്ച്ച രാവിലെ ഉത്സവ ബലി
രാത്രി 9.30 നൃത്ത നൃത്ത്യങ്ങൾ
ഞായറാഴ്ച്ച രഥോത്സവം
തിങ്കളാഴ്ച്ച രാത്രി ഏഴിന് തിടമ്പ് നൃത്തം
തുടർന്ന് ശീവേലി ശേഷം പള്ളിവേട്ട
ചൊവ്വാഴ്ച്ച രാവിലെ എട്ടിന് ആറാട്ട് ശേഷം കൊടിയിറക്കം
ഉത്സവം പ്രമാണിച്ച് 15 മുതൽ 23 വരെ ഉച്ചയ്ക്ക് അന്നദാനം ഉണ്ടായിരിക്കും

Post a Comment