*മുക്കാളിയിൽ കാറിൽ യുവാവ് പെട്രോൾ ഒഴിച്ച് തീ കൊളുത്തി **
മുക്കാളി: മേലെ മുക്കാളിയിൽ കാറിൽ യുവാവ് പെട്രോളൊഴിച്ച് തീ കൊളുത്തി .
പേരാമ്പ്ര എരവട്ടൂർ സ്വദേശി ബിജു [43] വാണ് ഇന്നുച്ചക്ക് ഒന്നരയോടെ കാറിൽ തീ കൊളുത്തിയത്.
കാറിൽ നിന്ന് പുക ഉയരുന്നത് കണ്ട നാട്ടുകാർ
കാറിന്റെ ചില്ല് തകർത്താണ് ഇയാളെ പുറത്തെടുത്തത്
തുടർന്ന് മാഹി ഗവ.ആശുപത്രിയിലും ,ശേഷം കണ്ണൂർ സ്വകാര്യ ആശുപത്രിയിലേക്കും കൊണ്ടുപോയി
മാഹി കനറാ ബാങ്കിലെ ജീവനക്കാരനാണ് ബിജു


Post a Comment