യുവജന ദിനാചരണംസംഘടിപ്പിച്ചു
മാഹി : നെഹ്‌റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തിൽ ദേശിയ യുവ ജനദിനം ആഘോഷിച്ചു. ജില്ലാതല ഉദ്ഘാടനം മാഹി എം എൽ എ രമേഷ് പറമ്പത്ത് നിർവഹിച്ചു. മാഹി നെഹ്‌റു യുവ കേന്ദ്ര ജില്ലാ യൂത്ത് ഓഫീസർ കെ. രമ്യ. അധ്യക്ഷത വഹിച്ചു. പ്രസംഗ മത്സര വിജയികൾക്കുള്ള സമ്മാനദാനം മാഹീ എം. എൽ എ നിർവഹിച്ചു. മേരി മാട്ടി മേരാ ദേശ് പരുപാടിയുമായി സഹകരിച്ച മാഹി മേഖലയിലെ മുഴുവൻ വിദ്യാലയങ്ങൾക്കും ഉപഹാരം നൽകി അനുമോദിച്ചു . വിവിധ കലാ പരിപാടികൾ അരങ്ങേറി. സംഘടിപ്പിച്ചു. പ്രസംഗ മത്സര വിജയിയുടെ പ്രസംഗവും അരങ്ങേരി. അശോകൻ പള്ളൂർ, വി.വി. രാജേന്ദ്രൻ എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു. നാസിക്കിൽ നടക്കുന്ന നാഷണൽ യൂത്ത് ഫെസ്റ്റിവലിന്റെ തത്സമയ സംപ്രേക്ഷണവും ഉണ്ടായി. മനോജ് വളവിൽ,. ചാലക്കര പുരുഷു, ടി.സായന്ത് , സാവിത്രി നാരായണൻ സംസാരിച്ചു.

Post a Comment