കുഞ്ഞിപ്പള്ളി ഖബർസ്ഥാൻ: ദേശീയപാത എലൈൻ്റ്മെൻ്റിലെ അളവ് പരിശോധന തർക്കത്തെ തുടർന്ന് നടന്നില്ല.
*കലക്ടർക്ക് പരാതി നൽകുമെന്ന് ഖബർസ്ഥാൻ സംരക്ഷണ സമിതി*
കുഞ്ഞിപ്പള്ളി: ദേശീയ പാത എലൈൻ്റ്മെൻ്റിലെ അളവിൽ കൃത്രിമം ഉണ്ടെന്ന ഖബർസ്ഥാൻ പരാതിയിൽ കലക്ടറുടെ നിദ്ദേശത്തിൽ എൻഎച്ച്ഐ, എൽഎ എൻഎച്ച് ഉദ്യോഗസ്ഥർ നടത്തിയ സ്ഥലം പരിശോധന തർക്കത്തെ തുടർന്നു നടന്നില്ല. ദേശീയപാതക്ക് കിഴക്ക് ഭാഗത്തെ അളവിന് മുമ്പ് എൽഎഎൻഎച്ച് ഉദ്യോഗസ്ഥർ സ്ഥാപിച്ച കല്ലും എൻഎച്ച്ഐ എലൈൻറ്മെൻ്റ് ഓഫ്സെറ്റ് ഡീറ്റയ്ൽസ് പ്രകാരം വാഗദ് എഞ്ചിനിയർമാർ ചെയ്ത മാർക്കും തമ്മിലെ വിത്യാസം വഖഫ് സംരക്ഷണ സമിതി ചൂണ്ടിക്കാണിച്ചത് ഉദ്യോഗസ്ഥർ അംഗീകരിക്കാത്തതിനെ തുടർന്നാണ് പരിശോധന തടസ്സപ്പെട്ടത്. 2012 -13 ലെ ത്രിഡി വിജ്ഞാനപ്രകാരം നഷ്ടപരിഹാര തുക കൈപ്പറ്റിയ ഭൂമി പോലും ഏറ്റെടുക്കാത്തത് വഖഫ് സംരക്ഷണ സമിതി ചൂണ്ടിക്കാണിച്ചിരുന്നു. ഈ അളവാണ് ഉദ്യോഗസ്ഥർ, കോൺട്രാക്ടർ ഇട്ടതാമെന്ന് പറഞ്ഞ് അവഗണിക്കുന്നത്. ഇതിനെ തുടർന്ന് ഖബർസ്ഥാൻ സംരക്ഷണ സമിതി പ്രവർത്തകരും നാട്ടുകാരും എതിർപ്പ് പ്രകടിപ്പിക്കുകയായിരുന്നു. കോൺട്രാക്ടർമാരുടെ സാന്നിധ്യത്തിൽ അളവ് പരിശോധിക്കണമെന്ന് സംരക്ഷണ സമിതി ആവശ്യപ്പെട്ടു. എൻഎച്ച്ഐ സൈറ്റ് എഞ്ചിനിയർ രാജ്പാൽ മീണ, എൽഎഎൻഎച്ച് ഡെപൂട്ടി തഹസിൽദാർ പ്രദീപ് കമാർ, വാഗഡ് ഡ്രായിംഗ് എഞ്ചിനിയർ ഷഹ്സാദ് ആലം, ഖബർസ്ഥാൻ സംരക്ഷണ സമിതി ചെയർമാൻ സാലിം പുനത്തിൽ, റഫീഖ് അഴിയൂർ, അലി എരിക്കിൽ, കുഞ്ഞിപ്പള്ളി പരിപാലന കമ്മറ്റി പ്രസിഡണ്ട് ടി ജി നാസർ, ട്രഷറർ ചെറിയ കോയ തങ്ങൾ , മുതവല്ലി പ്രതിനിധി ഉമ്മർ ഏറാമല എന്നിവർ സംബന്ധിച്ചു. അളവ് പരിശോധന തടസ്സപ്പെട്ടത് സംബന്ധിച്ച് ജില്ല കലക്ടർക്ക് പരാതി നൽകുമെന്ന് ഖബർസ്ഥാൻ സംരക്ഷണ സമിതി ചെയർമാൻ സാലിം പുനത്തിൽ അറിയിച്ചു.
Post a Comment