o വികസിത് ഭാരത് സങ്കൽപ് യാത്ര 05.01.2024 ന് മാഹിയിൽ
Latest News


 

വികസിത് ഭാരത് സങ്കൽപ് യാത്ര 05.01.2024 ന് മാഹിയിൽ

 *വികസിത് ഭാരത് സങ്കൽപ് യാത്ര 05.01.2024 ന് മാഹിയിൽ* 



മാഹി :കേന്ദ്ര സർക്കാർ നടപ്പിലാക്കിവരുന്ന വികസന ക്ഷേമ പദ്ധതികൾ ജനങ്ങളിലെത്തിക്കുന്നതിനായി രാജ്യവ്യാപകമായി നടത്തിവരുന്ന  വികസിത് ഭാരത് സങ്കൽപ് യാത്ര 05.01.2024 ന് മാഹിയിൽ എത്തിച്ചേരും. സങ്കൽപ്പയാത്രയുടെ  ഉദ്ഘാടനം  പുതുച്ചേരി നിയമസഭാ സ്പീക്കർ ആർ. സെൽവം മാഹി മുനിസിപ്പൽ മൈതാനത്ത് കാലത്ത് 9 മണിക്കും, ചാലക്കര ഉസ്മാൻ സ്മാരക് ഹൈ സ്കൂൾ അങ്കണത്തിൽ  വൈകുന്നേരം 3 മണിക്കും നിർവഹിക്കും. 


 പുതുച്ചേരി സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി, സായി ജെ. ശരവണൻ കുമാർ ചടങ്ങിൽ മുഖ്യഭാഷണം നടത്തും, മാഹി എം എൽ എ  രമേശ്‌ പറമ്പത്ത്,  റീജിയണൽ അഡ്മിനിസ്ട്രേറ്റർ  ശിവ് രാജ് മീണ, മാഹി മുനിസിപ്പൽ കമ്മിഷണർ  എസ് ഭാസ്കരൻ എന്നിവർ പരിപാടിയിൽ 

സംബന്ധിക്കും.   തദവസരത്തിൽ കേന്ദ്ര പദ്ധതികളുടെ ഗുണക്താക്കൾക്കുള്ള ആനുകൂല്യ വിതരണം നടത്തുന്നതും വിവിധ മേഖലകളിൽ നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതുമാണ്. കൂടാതെ നെഹ്‌റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തിൽ കലാപരിപാടികൾ  അരങ്ങേറുന്നതാണ്.


    പൊതു ജനങ്ങൾക്ക്‌ ഉപകാരപ്രദമായ കേന്ദ്ര പദ്ധതികളെക്കുറിച്ച് അറിയുന്നതിനായി വിവിധ ഗവ. ഡിപാർട്മെന്റിന്റെയും ബാങ്കുകളുടെയും പവലിയൻ ഒരുക്കുന്നതാണ്. മാഹി ആരോഗ്യ വകുപ്പ് വിവിധ മെഡിക്കൽ വിഭാഗങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് വിപുലമായ ഒരു മെഡിക്കൽ ക്യാമ്പ് പൊതുജനങ്ങൾക്കായി ഒരുക്കിയിട്ടുണ്ട്. മറ്റ് ഡിപ്പാർട്മെന്റ് പ്രതിനിധികൾ കേന്ദ്ര പദ്ധതികളെക്കുറിച്ച് അറിയുന്നതിനായി പൊതുജനങ്ങൾക്ക് ബോധവൽക്കരണവും സഹായവും നൽകുന്നതാണ്.

Post a Comment

Previous Post Next Post