എൻഎസ്എസ് ക്യാമ്പ് സംഘടിപ്പിച്ചു.
ന്യൂ മാഹി എം എം ഹയർസെക്കൻഡറി സ്കൂളിലെ എൻഎസ്എസ് ക്യാമ്പ് ഡിസംബർ 26 മുതൽ ജനുവരി ഒന്നു വരെ പികെ മെമ്മോറിയൽ യുപി സ്കൂൾ ഓർക്കാട്ടേരിയിൽ വച്ച് നടന്നു. ഏറാമല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ ശുഹൈബ് ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ പ്രിൻസിപ്പൽ റീത്ത ടീച്ചർ അധ്യക്ഷയായി.പ്രോഗ്രാം ഓഫീസർ ഡോ : പി മോഹന കൃഷ്ണൻ ക്യാമ്പ് വിശദീകരിച്ചു. പിടിഎ പ്രസിഡണ്ട് സമീർ പെരിങ്ങാടി, മാനേജർ അബു താഹിർ പികെ മെമ്മോറിയൽ സ്കൂൾ എച്ച് എം സീന ടീച്ചർ ,മഹേഷ് മാസ്റ്റർ തുടങ്ങിയവർ ആശംസകൾ അറിയിച്ചു.ക്യാമ്പിന്റെ ഭാഗമായി റോഡ് നിർമ്മാണം, സ്നേഹാരാമം പദ്ധതി, ചവിട്ടി നിർമ്മാണം, ഡിഷ് വാഷ് നിർമ്മാണം, പൂന്തോട്ട നിർമ്മാണം, വയോജനങ്ങളെ സന്ദർശിക്കുന്ന സ്നേഹസന്ദർശനം, തുടങ്ങിയ ഒരുപാട് പ്രവർത്തനങ്ങളും വിവിധതരം ക്ലാസുകളും ക്യാമ്പിൽ നടന്നു. ലഹരിക്കെതിരെയുള്ള ഒരു ക്യാൻവാസ് നിർമ്മാണവും ഫ്ലാഷ് മോബും ഓർക്കാട്ടേരി ടൗണിൽ നടത്തി.ജനുവരി 1ന് വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി കെ പി ഗിരിജ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ഏറാമല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ ശുഹൈബ് അധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഓഫീസർ ഡോ: പി മോഹന കൃഷ്ണൻ ക്യാമ്പ് റിപ്പോർട്ട് അവതരിപ്പിച്ചു ഫുഡ് കമ്മിറ്റി കൺവീനർ ശ്രീ രവീന്ദ്രൻ അധ്യാപിക ദിവ്യ ടീച്ചർ എന്നിവർ ആശംസ അർപ്പിച്ചു. വളണ്ടിയർ അമിന റിദ നന്ദി പറഞ്ഞു.
Post a Comment