o ഓർക്കാട്ടേരി ടൗണിൽ നേപ്പാൾ സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി
Latest News


 

ഓർക്കാട്ടേരി ടൗണിൽ നേപ്പാൾ സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി

 

ഓർക്കാട്ടേരി ടൗണിൽ നേപ്പാൾ സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി



ഓർക്കാട്ടേരി: ഓർക്കാട്ടേരി ടൗണിൽ നേപ്പാൾ സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി. ഓർക്കാട്ടേരി ടൗണിൽ കെട്ടിടത്തിന് മുകളിലാണ് ‌നേപ്പാൾ ബൂത്തിപൂർ ജില്ലയിലെ നാഥ് (53)നെ മരിച്ച നിലയിൽ കണ്ടെത്തിയത്. ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടത്. ഏറെ കാലമായി ഇയാൾ ഓർക്കാട്ടേരിയിലും പരിസരത്തും താമസിച്ച് വരികയായിരുന്നു. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കുകയാണ്. സ്ഥലത്തെ ഫോറൻസിക് പരിശോധനകൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റും

Post a Comment

Previous Post Next Post