മാഹിയിൽ ലോഡ്ജിൽ സ്ത്രീയെ പീഡിപ്പിച്ചതായി പരാതി
മാഹി: മാഹിയിലെ ലോഡ്ജിൽ ഭർത്താവുമൊന്നിച്ച് താമസിക്കുകയായിരുന്ന സ്ത്രീയെ പീഡിപ്പിച്ചതായി പരാതി.
പീഢനമേറ്റ സ്ത്രീയെ അവശയായ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം.
മാഹി റെയിൽവെ സ്റ്റേഷൻ റോഡിലെ ഇറക്കത്തിൽ തന്നെയുള്ള സാറാ ഇൻ എന്ന ലോഡ്ജിലാണ് സംഭവം നടന്നത് എന്ന് പോലീസ് പറഞ്ഞു.
വ്യാഴാഴ്ച രാത്രിയോടെ സത്രീയെ തലശ്ശേരി ഗവ. ആശുപത്രിയിലും തുടർന്ന് പരിയാരത്ത് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
മാഹി സർക്കിൾ ഇൻസ്പെക്ടർ ഷൺമുഖത്തിൻ്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

Post a Comment