*സ്വർണകിരീടവുമായി 'ടീം കണ്ണൂർ' വാദ്യമേളങ്ങളോടെ ന്യൂമാഹിയിൽ ഗംഭീര സ്വീകരണം*
ന്യൂമാഹി :62-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സ്വർണ കിരീടം നേടിയ കണ്ണൂർ ജില്ലാ ടീമിന് ഇന്ന് സ്വീകരണം. 23 വർഷത്തിന് ശേഷമുള്ള കിരീടനേട്ടം ആവേശത്തോടെയാണ് ജില്ല വരവേറ്റത് . കൊല്ലത്ത് നിന്ന് കണ്ണൂരിലേക്ക് എത്തിയ ടീമിനെ ജില്ലാ അതിർത്തിയായ ന്യൂമാഹിയിൽ വെച്ച് വൈകുന്നേരം മൂന്ന് മണിക്ക് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു .മന്ത്രി കടന്നപള്ളി രാമചന്ദ്രൻ,
ജില്ലാ കളക്ടർ അരുൺ കെ വിജയൻ ഐഎഎസ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ എന്നിവരുടെ നേതൃത്വത്തിലാണ് സ്വീകരണം. ആഘോഷപൂർവ്വം ടീമിനെ തുറന്ന വാഹനത്തിൽ കണ്ണൂർ നഗരത്തിലേക്ക് ആനയിച്ചു . അഞ്ച് മണിക്ക് കണ്ണൂരിലെത്തുന്ന ടീമിനെ വാദ്യമേളങ്ങളോടെയും കലാരൂപങ്ങളുടെയും അകമ്പടിയോടെ വിപുലമായ ആഹ്ളാദ പ്രകടനവും ഉണ്ടാകും. കലോത്സവത്തിൽ വിജയികളായ മുഴുവൻ വിദ്യാർത്ഥികളെയും പങ്കെടുപ്പിച്ച് പിന്നീട് വമ്പൻ സ്വീകരണവും വിദ്യാർഥികൾക്ക് നൽകും.



Post a Comment