*യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഘരാവോ സമരം നടത്തി.*
മാഹി സിവിൽ സപ്ലൈസ് ഓഫീസ് മേഖലാ യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഘരാവോ സമരം നടത്തി പ്രതിഷേധിച്ചു.ഒരു റേഷൻ കാർഡിൽ നിന്നും ഒരു കുടുംബത്തിലെ അംഗങ്ങളെ മറ്റൊരു റേഷൻ കാർഡിൽ ചേർക്കാനുള്ള മുഴുവൻ സർട്ടിഫിക്കറ്റും നൽകിയിട്ടും അതിലെ ഗൃഹനാഥന്റെ വരുമാന സർട്ടിഫിക്കറ്റ് കൂടാതെ ഭാര്യയുടെ പേരിലും സർട്ടിഫിക്കറ്റ് വേണമെന്ന സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥരുടെ ആവിശ്യം വില്ലേജ് ഓഫീസറെ അറിയിച്ചെങ്കിലും നിലവിൽ ഫാമിലി ഇൻകം സർട്ടിഫിക്കറ്റ് ആണ് നൽകിയതെന്നും മറ്റൊരു സർട്ടിഫിക്കറ്റ് ആവിശ്യമില്ലാ എന്ന് വില്ലേജ് ഓഫീസറും താഹസിന്താർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ പറഞ്ഞിട്ടും സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ സർട്ടിഫിക്കറ്റിന് നിർബന്ധമാണെന്ന് അറിയിക്കുകയായിരുന്നു.നിലവിൽ ഒരു കുടുംബത്തിന് വരുമാന സർട്ടിഫിക്കറ്റ് നൽകുന്നത് ആ കുടുംബത്തിലെ ജോലി ഉള്ള ആളുടെ വരുമാനം നോക്കിയാണ് ആ കുടംബത്തിന് ഫാമിലി ഇൻകം സർട്ടിഫിക്കറ്റ് നൽകുക.ജോലിയല്ലാത്ത ഭാര്യയുടെ പേരിൽ സർട്ടിഫിക്കറ്റ് നൽകണമെന്ന ഉദ്യോഗസ്ഥരുടെ തെറ്റായ നിലപാടിനെതിരെയാണ് യൂത്ത് കോൺഗ്രസ് ഇന്ന് ഘരാവോ സമരം നടത്തി പ്രതിഷേധിച്ചത്.മാഹി എസ് ഐ റെനിൽ കുമാർ ,എഎസ്ഐ സുനിൽ കുമാർ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിൽ സൂപ്രണ്ട് ലീവ് കഴിഞ്ഞ് വരുന്ന ദിവസം അദ്ദേഹത്തെ നേരിൽ കണ്ട് ചർച്ച നടത്താം എന്നതിൽ സമരം അവസാനിപ്പിച്ചത്.സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്ന ഇത്തരം അനാവശ്യ നടപടികൾ ഉദ്യോഗസ്ഥർ അവസാനിപ്പിച്ചില്ലെങ്കിൽ ശക്തമായ സമരവുമായി യൂത്ത് കോൺഗ്രസ് മുന്നോട്ട് പോകുമെന്ന് മേഖലാ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് രെജിലേഷ് കെ.പി പറഞ്ഞു.
യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് മുഹമ്മദ് സർഫാസ്, സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീജേഷ് എം കെ, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി ശ്യംജിത്ത് പാറക്കൽ, അജയൻ പൂഴിയിൽ,ജിജേഷ് കുമാർ ചാമേരി, ശ്രീജേഷ് വളവിൽ,ബാബു എ പി തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

Post a Comment