*മാഹി ഫുട്ബോൾ ടൂർണ്ണമെന്റ് ആർ കെ ബിൽഡേർസ് കെ ആർ എസ് സി ഒരു ഗോളിന് വിജയിച്ചു*
മാഹി :നാൽപ്പതാമത് ഗ്രാൻറ് തേജസ്സ് ട്രോഫിക്കും ഡൗൺടൗൺ മാൾ ഷീൽഡിനും വേണ്ടിയുള്ള മാഹി ഫുട്ബാൾ ടൂർണ്ണമെന്റിന്റെ
ഏഴാമത് മത്സരത്തിൽ ആർ കെ ബിൽഡേർസ് കെ ആർ എസ് സി ഒരു ഗോളിന്
കേരളാ ലോട്ടറീസ് ടൗൺ ടീം അരീക്കോടിനെ പരാജയപ്പെടുത്തി.
കെ ആർ എസി സി കോഴിക്കോടിന് വേണ്ടി ടില്ലർ (1) ഗോൾ നേടി മത്സരത്തിലെ താരമായി കെ ആർ എസ് സിയുടെ ഹൾക്കിനെ തിരഞ്ഞെടുത്തു.
വിശിഷ്ടാതിഥികളായി
മുൻ മയ്യഴി മുനിസിപ്പാൽ കമ്മീഷണർ വി.സുനിൽകുമാറും ,രജി ചാരോത്തും, ടൂർണ്ണമെൻറ് കമ്മറ്റിക്കു വേണ്ടി ക്ലബ്ബ് അംഗവും മികച്ച കർഷകനുമായ അനിൽ കുമാറും കളിക്കാരെ പരിചയപ്പെട്ടു.
ഇന്ന് മത്സരം ഇല്ല.നാളെ (7Jan ) ന് ഒന്നാം ക്വാർട്ടർ ഫൈനൽ മത്സരം:
ഇന്ന് സൗജന്യമായി ഒരു പ്രദർശന മത്സരം മാഹി മൈതാനത്ത് നടക്കും.
കണ്ണൂർ കെൽട്രോൺ വെറ്ററൻസ്
Vs
മാഹി വെറ്ററൻസ്
കൂടാതെ കുട്ടികളുടെ പ്രദർശന മത്സരവും അരങ്ങേറും.
നാളെ
ബേബി ബേയ്ക്ക്സ് ഹണ്ടേർസ് കൂത്തുപറമ്പ്
T 2 K യൂറോ സ്പോർട്സ്, പടന്നയുമായി മത്സരിക്കും
Post a Comment