o ഭിന്നശേഷിക്കാർക്കായി തൊഴിൽ നൈപുണ്യ പരിശീലന ക്യാമ്പ് നടത്തി.
Latest News


 

ഭിന്നശേഷിക്കാർക്കായി തൊഴിൽ നൈപുണ്യ പരിശീലന ക്യാമ്പ് നടത്തി.

 ഭിന്നശേഷിക്കാർക്കായി തൊഴിൽ  നൈപുണ്യ പരിശീലന ക്യാമ്പ് നടത്തി.



മാഹി: പള്ളൂരിലെ സബർമതി ട്രസ്റ്റ്,  ദിയ ചാരിറ്റബിൾ ട്രസ്റ്റ്, മൈസൂർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ  മാഹിയിലെയും  സമീപ പഞ്ചായത്ത്- നഗരസഭയിലെയും 

എല്ലാ വിഭാഗം ഭിന്നശേഷിക്കാർക്കുമായി തൊഴിൽ നൈപുണ്യ പരിശീലന  ക്യാമ്പ്

 (ലൈവ്‌ലിഹുഡ് ക്യാമ്പെയിൻ) സംഘടിപ്പിച്ചു.  മാഹി സഹകരണ ബി.എഡ് കോളേജ് ഓഡിറ്റോറിയത്തിൽ  വച്ച് നടന്ന ക്യാമ്പെയിൻ, മാഹി എം.എൽ.എ     രമേഷ് പറമ്പത്ത് ഉദ്ഘാടനം ചെയ്തു.  സർക്കാർ തലത്തിലും സർക്കാതിര സഘടനാ തലത്തിലും 

ഭിന്നശേഷിക്കാർക്ക് മാത്രമായി തൊഴിൽ പരിശീലന കേന്ദ്രം ആരംഭിക്കുന്നതിനുവേണ്ടി ശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ട്രസ്റ്റിന്റെ ഭിന്നശേഷി വിഭാഗം കൺവീനർ അഷിത ബഷീർ അധ്യക്ഷത വഹിച്ചു. സ്നേഹസദൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിഫറൻ്റലി എബിൾഡ് ചിൽഡ്രൻ ഡയറക്ടർ സജിത്ത് നാരായണൻ മുഖ്യാതിഥി ആയിരുന്നു. ദിയ ചാരിറ്റബിൾ ട്രസ്റ്റ് പ്രൊജക്ട് കോർഡിനേറ്റർ കെ.യു.അഭിൻക്ര്യഷ്ണ, മാഹി ലേബർ ആന്റ് എംപ്ലോയ്മെന്റ് ഓഫീസർ കെ.മനോജ്‌ കുമാർ, സമത്വശ്രീ മിഷൻ അഡ്മിനിസ്ട്രേറ്റീവ്  ഓഫീസർ

ആശാലത പി പി, മാഹി ലയൺസ് ക്ലബ്ബ് കോർഡിനേറ്റർ എ രാജേന്ദ്രൻ, ആപ്ത രക്ഷാധികാരി രേഖ ഇ എം, ആപ്തയുടെ ഒമ്പതാം വാർഡ് കൺവീനർ മനോഹരൻ പി, പന്ത്രണ്ടം വാർഡ് കൺവീനർ ലക്ഷമണൻ യു, എട്ടാം വാർഡ് കൺവീനർ എം. കലയരശു, ഹിയറിംഗ് പ്ലസ് ക്ലിനിക്ക് ഡയറക്ടർ

ദീപക് രാജ് എന്നിവർ സംസാരിച്ചു.  ട്രസ്റ്റ് വൈസ് ചെയർമാന്മാരായ മുനവർ പന്തക്കൽ, ടി.ശ്രീനിവാസൻ എന്നിവർ പരിപാടി നിയന്ത്രിച്ചു.

കോർപ്പറേറ്റ് ട്രെയിനറും മാനേജ്മെന്റ് കൺസൾട്ടന്റും ആയ വിദ്യ കൺസീസോയ് രക്ഷിതാക്കൾക്കും ഭിന്നാശേഷിക്കാർക്കും ജോലി സന്നദ്ധതയുടെ  ആവശ്യകതയെ പറ്റി ക്ലാസ്സും പരിശീലനവും നൽകി. ഭിന്നശേഷികാർക്കുള്ള തൊഴിലവസരങ്ങളെ കുറിച്ചും മേഖലകളെ കുറിച്ചും ഡോ.മഹേഷ്‌ പള്ളൂർ ക്ലാസ്സെടുത്തു. ക്യാമ്പിൽ പങ്കെടുത്ത കാഴ്ച്ച, ചലന, കേൾവി- സംസാര വൈകല്യമുള്ള 18 നും 33നും ഇടയിൽ പ്രായമുള്ള മുഴുവൻ ആളുകൾക്കും ബാംഗ്ലൂർ, കോയമ്പത്തൂർ എന്നിവിടങ്ങളിലെ സ്വകാര്യ കമ്പനികളിൽ ജോലി ലഭ്യമാണെന്നും  പോകാൻ തയ്യാറുള്ളവർക്ക്15 ന് ശേഷം  പരിശീലനം  നൽകുമെന്നും  പരിശീലനം പൂർത്തിയായ ഉടനെ ജോലിയിൽ പ്രവേശിക്കണമെന്നും ദിയ ചാരിറ്റബിൾ ട്രസ്റ്റിന്റെ പ്രോജകട് ഡയറക്റ്റർ തേജ് കുമാർ പറഞ്ഞു. കൂടാതെ ബുദ്ധി പരമായി വെല്ലുവിളി നേരിട്ടുന്നവർക്കായി മൂന്നങ്ങാടിയിലെ സോഷ്യൽ ആന്റ് ബീഹേവിയറൽ ഹെൽത്ത് ആക്കാഡമിയുടെ സഹകരണത്തോടെ പരിശീലന ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. രണ്ടാം ഘട്ട ഭിന്നശേഷി സർട്ടിഫിക്കറ്റ് ക്യാമ്പ്, സ്പെഷ്യൽ  യു.ഡി.ഐ.ഡി എൻട്രോൾമെന്റ് ഡ്രൈവ്, നവജാത ശിശുക്കൾക്കുള്ള കേൾവി നിർണ്ണയ ക്യാമ്പ്, ശ്രവണ സഹായ വിതരണം, ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കുള്ള  ട്യൂഷൻ എന്നിവ ഉടൻ ആരംഭിക്കുമെന്ന് അർബൻ റിസോഴ്സ് സെന്റർ പ്രോഗ്രാം കോർഡിനേറ്റർ ലിസ്മി സജി പറഞ്ഞു.

ദിയ ചാരിറ്റബിൾ ട്രസ്റ്റിലെ സൈൻ ലാംഗ്വേജ് വിദഗ്ദ്ധരായ ആർച്ച കൃഷ്ണ, അനാമിക എന്നിവർ മുഴുവൻ പരിപാടിയും പരിഭാഷപ്പെടുത്തി. ക്യാമ്പ് കോർഡിനേറ്റർ ഷീജ ചാലക്കര സ്വാഗതവും കേൾവി വൈകല്യ വിഭാഗം കോർഡിനേറ്റർ ലത്തീഫ് ഗ്രാമത്തി നന്ദിയും പറഞ്ഞു..





Post a Comment

Previous Post Next Post