അഴിയൂരിൽ നിയന്ത്രണം വിട്ട ലോറി വീട്ടിലേക്ക് ഇടിച്ച് കയറി.
അഴിയൂർ: ദേശീയ പാതയിൽ ചരക്കുലോറി റോഡിലരികിലെ വീട്ടിലേക്ക് ഇടിച്ച് കയറി, ഭാഗ്യത്തിന് ആളപായം ഒഴിവായി.
ഇന്നലെ അർദ്ധരാത്രിയോടെയാണ് സംഭവം. അഴിയൂർ ചുങ്കത്തെ എസ്.ബി.ഐ ബേങ്കിന് സമീപം ഫാത്തിമ്മാവില്ല (പൂഴി പറമ്പത്ത് ) എന്ന വീടിന്റെ മുന്നിലെ മതിലും ഗെയിറ്റും തകർത്ത് വീടിന്റെ തൂണിൽ ഇടിച്ചാണ് ലോറി നിന്നത്. തളിപ്പറമ്പിലേക്ക് കമ്പിയുമായി പോകുന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. ഫാത്തിമയും, മക്കളും കുടുംബവുമാണ് വീട്ടിൽ താമസം. ഞെട്ടിയുണർന്ന കുടുംബം കാണുന്നത് വീടിനോട് ചേർന്ന് ഇടിച്ച് നിൽക്കുന്ന ലോറിയെയാണ്. ചോമ്പാല പോലീസ് സ്ഥലത്തെത്തി.
Post a Comment