o സഹപാഠി വർഷോത്സവം നാടിന് ആവേശമായി
Latest News


 

സഹപാഠി വർഷോത്സവം നാടിന് ആവേശമായി

 സഹപാഠി വർഷോത്സവം നാടിന് ആവേശമായി.



മാഹി:ലാസ്യരാഗലയഭാവങ്ങൾപീലി വിടർത്തിയാടിയ , കണ്ണിനും കാതിനും കുളിരേകിയ വൈവിധ്യമാർന്ന പരിപാടി ളൊരുക്കി ചാലക്കര ഉസ്മാൻ ഗവ: ഹൈസ്ക്കൂൾ സഹപാഠി കൂട്ടായ്മ പുതു വർഷത്തെ വരവേറ്റു. ആടിയും പാടിയും , ഹാസ്യ കലാപരിപാടികളവതരിപ്പിച്ചും നാടാകെ ആനന്ദ നർത്തനമാടി.

കെ.മോഹനന്റെ അദ്ധ്യക്ഷതയിൽ പ്രമുഖ പ്രവാസി വ്യവസായിയും, തപസ്യ സംഗീത വിദ്യാലയം ഡയറക്ടറുമായ അജിത് വളവിൽ ഉദ്ഘാടനം ചെയ്തു. പ്രമുഖ ജീവ കാരുണ്യ പ്രവർത്തകൻ കാസിനോ പി.മുസ്തഫ ഹാജിയെ ഗാനരചയിതാവ് ആനന്ദ് പറമ്പത്ത് പൊന്നാട അണിയിച്ച് ആദരിച്ചു. പായറ്റ അരവിന്ദൻ, ചാലക്കര പുരുഷു, വിദ്യാസാഗർ, വിനീത ടീച്ചർ, കെ. ചിത്രൻ സംസാരിച്ചു. കെ.പി. വത്സൻ സ്വാഗതവും, കെ. സെമീർ നന്ദിയും പറഞ്ഞു

തുടർന്ന് ഗാനമേള, നൃത്ത നൃത്യങ്ങൾ, ഒപ്പന, ടി.വി. താരങ്ങൾ അവതരിപ്പിച്ച കോമഡിഷോഎന്നിവയുമുണ്ടായി.



Post a Comment

Previous Post Next Post