o വികസിത ഭാരത സങ്കല്പ യാത്ര മാഹിയിൽ
Latest News


 

വികസിത ഭാരത സങ്കല്പ യാത്ര മാഹിയിൽ

 കേന്ദ്ര വികസന ക്ഷേമ പദ്ധതികളുടെ സന്ദേശവുമായി വികസിത ഭാരത സങ്കല്പ യാത്ര മാഹിയിൽ എത്തി.
പോണ്ടിച്ചേരി സ്പീക്കർ  ഏമ്പലം ആർ സെൽവം യാത്ര ഉദ്ഘാടനം ചെയ്തു.




കേന്ദ്ര വികസന ക്ഷേമ പദ്ധതികളുടെ സന്ദേശവുമായി മാഹിയിൽ എത്തിയ വികസിത ഭാരത സങ്കല്പ യാത്ര 
പോണ്ടിച്ചേരി സ്പീക്കർ  ഏമ്പലം ആർ സെൽവം ഉദ്ഘാടനം ചെയ്തു



രാജ്യമെമ്പാടും നടക്കുന്ന വികസിത ഭാരത യാത്രയെ നാല് തവണയായി അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതുവരെ അഞ്ച് ലക്ഷത്തിലധികം ഗുണഭോക്താക്കൾക്ക് ആനുകൂല്യം പ്രഖ്യാപി ച്ചതായി അദ്ദേഹം പറഞ്ഞു. 

മാഹിയുടെ ആവശ്യ ങ്ങൾ ഏറ്റവും അനുഭാ വപൂർവമാണ് പോണ്ടിച്ചേരി ഗവൺമെൻ്റ് പരി ഗണിക്കുന്നതെന്നും സ്പീക്കർ പറഞ്ഞു.


പോണ്ടിച്ചേരി സിവിൽ സപ്ലൈസ് മന്ത്രി സായ് സരവണ കുമാർ അധ്യക്ഷത വഹിച്ചു.


എം എൽ എ മാരായ രമേഷ് പറമ്പത്ത്, കല്യാണ സുന്ദരം, അശോക് ബാബു, ശിവശങ്കരൻ തുടങ്ങിയവർ പങ്കെടുത്തു.

വിവിധ പദ്ധതി ഗുണഭോക്താക്കൾ ചടങ്ങിൽ അനുഭ വങ്ങൾ പങ്കുവച്ചു.പുതു തായി പദ്ധതികളിൽ ചേർന്നവർക്കുള്ള ആനുകൂല്യങ്ങളും ചടങ്ങിൽ  വിതരണം ചെയ്തു.

വിവിധ രംഗങ്ങളിൽ നേട്ടം കൊയ്തവരെ ആദരിച്ചു.

ഇരുപതിലധികം പുതിയ ഗുണഭോക്താക്കൾക്ക്  ആയുഷ്മാൻ ഭാരത് കാർഡുകളും നല്കി.

പരിപാടിയോടനുബന്ധിച്ച് ക്വിസ് മത്സരവും, കലാപരിപാടികളും നടന്നു

Post a Comment

Previous Post Next Post