o അനധികൃതമായി ടിപ്പർ ലോറിയിൽ കടത്താൻ ശ്രമിച്ച 5800 ലിറ്റർ ഡീസൽ പള്ളൂരിൽ പിടികൂടി
Latest News


 

അനധികൃതമായി ടിപ്പർ ലോറിയിൽ കടത്താൻ ശ്രമിച്ച 5800 ലിറ്റർ ഡീസൽ പള്ളൂരിൽ പിടികൂടി

 *കണ്ണൂർ  രഹസ്യാന്വേഷണ വിഭാഗം വിവരം നല്കി* 
 *അനധികൃതമായി ടിപ്പർ ലോറിയിൽ കടത്താൻ ശ്രമിച്ച 5800 ലിറ്റർ ഡീസൽ പള്ളൂരിൽ പിടികൂടി* 




മാഹി:   പന്തക്കലിൽ പ്രവർത്തിക്കുന്ന പെട്രോൾ പമ്പിൽ നിന്നും അനധികൃതമായി ടിപ്പർ ലോറിയിൽ കടത്താൻ ശ്രമിച്ച 5800 ലിറ്റർ ഡീസൽ കണ്ണൂർ സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള രഹസ്യാന്വേഷണ വിഭാഗം, പള്ളൂർ പോലീസിന് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പിടികൂടി.


 KL 56 R9027 രജിസ്ട്രേഷൻ നമ്പർ ടിപ്പർ ലോറിയിൽ പ്രത്യേക രീതിയിൽ സജ്ജീകരിച്ച 1000 ലിറ്ററിന്റെ മൂന്ന് വലിയ സ്ക്വയർ ബാരലിലും, 200 ലിറ്ററിന്റെ 14 വലിയ പ്ലാസ്റ്റിക് കാനിലുമായാണ് ഡീസൽ കടത്താൻ ശ്രമിച്ചത്. വാഹനത്തെ പോലീസ് പിന്തുടരുന്നുണ്ടെന്ന് മനസിലാക്കിയ സംഘം ചൊക്ലി പൊലീസ് സ്റ്റേഷനതിർത്തിക്ക് സമീപം പള്ളൂർ സ്റ്റേഷന്റെ പരിധിയിലുള്ള ഒഴിഞ്ഞ പറമ്പിൽ വാഹനം ഓടിച്ചു കയറ്റി ഡ്രൈവറും കൂടെയുണ്ടായിരുന്നയാളും

ഓടി രക്ഷപ്പെടുകയായിരുന്നു.


തുടർന്ന് പള്ളൂർ പോലീസ് സ്റ്റേഷനിൽ വിവരമറിക്കുകയും വാഹനവും ഡീസലും കസ്റ്റഡിയിലെടുക്കുകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്‌തു. ഓടി രക്ഷപ്പെട്ട പ്രതികൾക്കായി പള്ളൂർ പോലീസ് അന്വേഷണം ഊർജിതമാക്കി.


പോണ്ടിച്ചേരി സംസ്ഥാനത്തിൻ്റെ ഭാഗമായ മൂലക്കടവ്, പന്തക്കൽ, പള്ളൂർ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്നപാമ്പുകളിൽ നിന്നും രാത്രി കാലങ്ങളിലും,പുലർച്ചെയും ഡീസൽ അനധികൃതമായി

കേരളത്തിലെ വിവിധ ജില്ലകളിലേക്ക്

നികുതി വെട്ടിച്ച് കടത്തുന്നുണ്ടെന്ന വിവരം

ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ

സിറ്റി പോലീസിൻ്റെ രഹസ്യ അന്വേഷണ

വിഭാഗം ജില്ലയിൽ നിരീക്ഷണം

ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം

കൂത്ത്പറമ്പിൽ വച്ച് തലശേരി എ.എസ്.പിയുടെ നേതൃത്വത്തിലും

ഡീസൽക്കടത്ത് പിടികൂടിയിരുന്നു.


മാഹിയിൽ നിന്ന് കേരളത്തിലേക്ക് നടക്കുന്ന വ്യാപകമായ ഇന്ധനക്കടത്ത് കാരണം കേരള സർക്കാരിന് കോടിക്കണക്കിന് രൂപയുടെ നികുതി നഷ്ടമാണ് ഉണ്ടാവുന്നത്. കേരളത്തിൽ പെട്രോളിന് ലിറ്ററിന് 108.07 രൂപ വിലയുള്ളപ്പോൾ 14.27 രൂപ വിലക്കുറവിൽ 93.80 ന് മാഹിയിൽ നിന്ന് ലഭിക്കും. കേരളത്തിൽ ഡീസലിന് 96.99 രൂപ വിലയുള്ളപ്പോൾ 13.77 രൂപ വിലക്കുറവിൽ 83.72 രൂപക്ക് മാഹിയിൽ നിന്ന് ലഭിക്കുന്നു. ഈ ആകർഷണീയതയാണ് ഇന്ധനക്കടത്ത് വ്യാപകമാകാൻ കാരണം.

 മാഹി സർക്കിൾ ഇൻസ്പെക്ടർ ആർ. ഷണ്മുഖം, എസ്.ഐ.മാരായ കെ.സി. അജയകുമാർ, പി.പി. ജയരാജൻ, എച്ച്.സി. ടി.കെ.അനിൽകുമാർ, പി.സി.  ഒ.പി.രാഹുൽ എന്നിവരടങ്ങുന്ന സംഘമാണ് ഇന്ധനക്കടത്ത് പിടികൂടിയത്.

Post a Comment

Previous Post Next Post