*ഹാഷ് ടാഗ് പഞ്ചായത്ത് തല ശാഖാ സംഗമം സി എച്ച് നഗർ ശാഖയിൽ ഉദ്ഘാടനം നിർവഹിച്ചു*
സി എച്ച് നഗർ ശാഖാ ഹാഷ് ടാഗ് സംഗമം ഉദ്ഘാടനം അഴിയൂർ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് യു.എ റഹീം സാഹിബ് നിർവഹിച്ചു. അഴിയൂർ പഞ്ചായത്ത് എം എസ് എഫ് പ്രസിഡന്റ് ഫജർ അധ്യക്ഷത വഹിച്ചു. എം എസ് എഫ് വടകര നിയോജക മണ്ഡലം ജോയിന്റ് സെക്രട്ടറി മുബഷിർ പ്രവർത്തകരെ അഭിസംബോധനം ചെയ്ത് സംസാരിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ഇസ്മായിൽ സി എച്ച് നഗർ ശാഖ യൂത്ത് ലീഗ് പ്രസിഡന്റ് ഫൈസൽ ടി കെ 2-ാം വാർഡ് മെമ്പർ സാജിദ് നെല്ലോളി എന്നിവർ ആശംസ അർപ്പിച്ചു. ശാഖ എം എസ് എഫ് പ്രസിഡന്റ് ശാമിൽ സ്വാഗതവും, പഞ്ചായത്ത് എം എസ് എഫ് ജനറൽ സെക്രട്ടറി സലാഹുദ്ധീൻ അയൂബി നന്ദിയും പറഞ്ഞു.
Post a Comment