*പുന്നോലിൽ വാഹനാപകടം ഒരാൾ മരണപ്പെട്ടു*
*അപകടത്തിൽപ്പെട്ടയാൾ റോഡിൽ കിടന്നത് അരമണിക്കൂറോളം*
തലശ്ശേരി : തലശ്ശേരി പുന്നോലിൽ ഇന്ന് പുലർച്ചയുണ്ടായ വാഹനാപകടത്തിൽ മാതൃക റെയിൽ റോഡിലെ നബീലിൽ താമസിക്കുന്ന സിദ്ദീഖ് (64)ആണ് മരണപ്പെട്ടത്
കാസർക്കോട് ഭാഗത്ത് നിന്നും കോഴികോട് ഭാഗത്തേക്ക് പോവുകയായിരുന്ന KL-10 B A 5309 കാർ പുന്നോലിൽ ചീമ്പന്റവിട അജയന്റെ കടയുടെ മുന്നിൽ വച്ച് നിയന്ത്രണ വിട്ട് കാൽനടയാത്രക്കാരനായിരുന്ന സിദ്ദിഖിനെ ഇടിച്ചു തെറിപ്പിക്കുകയും തുടർന്ന് റോഡരികിൽ നിർത്തിയിട്ടിരുന്ന മറ്റൊരു കാറിലും, ആക്ടീവയിലും, ബൈക്കിലുമായി ഇടിച്ചു നിൽക്കുകയുമായിരുന്നു.
ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻവശം പാടെ തകർന്നു .
സുബഹ് നമസ്കാരത്തിനായ് പള്ളിയിലേക്ക് നടന്ന് പോവുകയായിരുന്നു സിദ്ദീഖ്
അപകടത്തിന് ശേഷം സിദ്ദീഖ് അരമണിക്കൂറോളം റോഡിൽ കിടന്നു.
ഈ സമയമത്രയും സിദ്ദിഖ് ജീവനുവേണ്ടി പിടിയുകയായിരുന്നു. നാട്ടുകാരോ, മറ്റുള്ളവരോ,ആരും തന്നെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചില്ല
പിന്നീട് അപകടത്തിൽപ്പെട്ട കാറിലുണ്ടായവർ തന്നെ സിദ്ദീഖിനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
6 30 ഓടെയാണ് പോലീസ് സംഭവത്തെത്തിയത്
പുന്നോൽസലഫി മസ്ജിദ് ഭാരവാഹിയും
സാമൂഹ്യ പ്രവർത്തകനുമാണ്
സിദ്ധീക്ക് സാഹിബ്
ഭാര്യ:
പുന്നോലിൽ സാമൂഹ്യ , കാരുണ്യപ്രവർത്തന
മേഖലകളിൽ
നിറ സാന്നിധ്യമായ
സുമയ്യ സിദ്ധീഖ്.
മദ്രാസിലെ പ്രമുഖ ബേക്കറി വ്യാപാരിയായിരുന്ന പരേതനായ
സി . മമ്മു സാഹിബിന്റെ മകനാണ്
മൃതദേഹം
തലശ്ശേരി ഗവർമെൻറ് ആസ്പത്രിയിൽ
Post a Comment