പ്രധാനമന്ത്രി ആവാസ് യോജനയുടെ ആറാം ഘട്ട ധനസഹായ വിതരണം പുതുച്ചേരി സ്പീക്കർ ഏമ്പലം ആർ സെൽവം ഉദ്ഘാടനം ചെയ്തു
*എല്ലാവർക്കും ഭവനം എന്ന ലക്ഷ്യത്തോടെ കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന പദ്ധതിയായ പ്രധാനമന്ത്രി ആവാസ് യോജനയുടെ ആറാം ഘട്ട ധനസഹായ വിതരണം പുതുച്ചേരി സ്പീക്കർ ഏമ്പലം ആർ സെൽവം മാഹി ഗവൺമെന്റ് ഹൗസിൽ വച്ച് ഉദ്ഘാടനം ചെയ്തു. റീജിയണൽ അഡ്മിനിസ്ട്രേറ്റർ ശിവരാജ് മീണ അധ്യക്ഷത വഹിച്ചു. എംഎൽഎ രമേശ് പറമ്പത്ത്, സ്ലം ക്ലീറൻസ് ബോർഡ് ജൂനിയർ എൻജിനീയർ അനിൽ എന്നിവർ സംബന്ധിച്ചു* . *ചടങ്ങിൽ പുതുതായി 22 പേർക്ക് പ്രധാനമന്ത്രി ആവാസ് യോജനയുടെ മൂന്നര ലക്ഷം രൂപയുടെ ധനസഹായത്തിന്റെ ആദ്യഘട്ടം വിതരണം ചെയ്തു,*
Post a Comment