*തലയിൽ പ്ലാസ്റ്റിക് പാത്രം കുടുങ്ങി നാല് ദിവസം വെള്ളവും ഭക്ഷണവുമില്ലാതെ കഴിഞ്ഞ തെരുവുനായക്ക് പുതുജീവൻ നൽകി ചൂടിക്കോട്ടയിലെ യുവാക്കൾ .*
*മാഹി : ചുടിക്കേട്ടയിലും പരിസരത്തുമായി തലയിൽ പ്ലാസ്റ്റിക്ക് പാത്രം കുടുങ്ങി അവശ നിലയിലായ തെരുവുനായയെ അതി സാഹസികമായി പിടിച്ച് മുഖത്ത് കുടുങ്ങിയ പാത്രം മുറിച്ചെടുത്ത് രക്ഷപ്പെടുത്തി. ഒരു തുള്ളി വെള്ളം പോലും കഴിക്കാൻ കഴിയാതെ തെരുവിൽ അലയുന്ന നായ കാഴ്ചക്കാർക്ക് വല്ലാത്ത വേദനയായിരുന്നു. രക്ഷപ്പെടുത്താൻ പലരും ശ്രമിച്ചെങ്കിലും നായയെ കീഴ്പെടുത്താൻ ബുദ്ധിമുട്ടായിരുന്നു. ആ സമയത്താണ് നായയെ കണ്ടിയിൽതാഴെ സുജിത്തിന്റെ ശ്രദ്ധയിൽപെടുന്നത് ഉടനെ സുജിത്തിന്റെ നേതൃത്വത്തിൽ ചൂടിക്കോട്ടയിലെ നഷ്മിൽ (ഇച്ചൂട്ടി) മനു, മനുവിന്റെ അച്ഛൻ മധുസൂദനൻ എന്നിവർ ചേർന്ന് സാഹസികമായി പിടിച്ച് പ്ലാസ്റ്റിക് പാത്രം മുറിച്ച് രക്ഷപ്പെടുത്തിയത്. നല് ദിവസത്തോളമായി ജലപാനം പോലുമില്ലാതെ കഷ്ടപ്പെട്ട നായയെ രക്ഷപ്പെടുത്തിയവരെ ചൂടിക്കോട്ട ദേശവാസികളുടെ വാട്ട്സ് ആപ്പ് കൂട്ടായ്മയായ ടീം ചൂടിക്കോട്ട അഭിനന്ദിച്ചു.*

Post a Comment